തീരാനോവിൽ കേരളം; കണ്ണീർപൂക്കളോടെ അന്ത്യാഞ്ജലി, അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്
- Posted on June 14, 2024
- News
- By Arpana S Prasad
- 150 Views
കൊച്ചി വിമാനത്താളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു.മരിച്ചവർക്ക് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ അവരവരുടെ ജന്മനാട്ടിലേക്ക് കൊണ്ടുപോയി. കൊച്ചി വിമാനത്താളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മരിച്ചവർക്ക് അന്തിമോപചാരം അർപ്പിച്ചു.മരിച്ചവർക്ക് സർക്കാർ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.ഇതിന് പിന്നാലെയാണ് നേരത്തേ സജ്ജമാക്കിയ ആംബുലൻസുകളിൽ മൃതദേഹങ്ങൾ അവരവരുടെ നാട്ടിലേക്ക് അയച്ചത്. ഓരോ ആംബുലൻസിനൊപ്പവും പോലീസിൻറെ പൈലറ്റ് വാഹനവുമുണ്ട്.
കുവൈറ്റ് ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടേയും ഒരു കർണാടക സ്വദേശിയുടേയും മൃതദേഹമാണ് കൊച്ചിയിൽ വച്ച് കൈമാറിയത്.ഒരു മലയാളി ഉൾപ്പെടെ മറ്റ് 14 പേരുടെ മൃതദേഹങ്ങൾ ഡൽഹിയിലേക്ക് കൊണ്ടുപോയി. മഹാരാഷ്ട്രയിൽ താമസിക്കുന്ന മലയാളിയായ ഡെന്നീസ് ബേബി അടക്കമുള്ളവരുടെ മൃതദേഹമാണ് കൊണ്ടുപോയത്.
തമിഴ്‌നാട്ടുകാരുടെ മൃതദേഹങ്ങൾ സംസ്ഥാനത്തുനിന്ന് എത്തിയ മന്ത്രി കെ.എസ്.മസ്താൻ ഏറ്റുവാങ്ങി. തമിഴ്‌നാട്ടിലേക്ക് പോകുന്ന ആംബുലൻസുകൾക്ക് സംസ്ഥാന അതിർത്തി വരെ കേരള പോലീസ് അകമ്ബടി സേവിക്കും. കർണാടക സ്വദേശിയുടെ മൃതദേഹം വിമാനമാർഗം കൊണ്ടുപോകുമെന്നാണ് വിവരം.