നാലുവർഷ ബിരുദം: അധ്യാപക തസ്‌തികകൾ നിലനിർത്തും
- Posted on June 29, 2024
- News
- By Arpana S Prasad
- 300 Views
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം
തിരുവനന്തപുരം: നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്‌ഡഡ് കോളേജുകളിലെ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്‌തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
തിങ്കളാഴ്‌ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്‌തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ് തീരുമാനം. വിദ്യാർഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്‌സുകൾ നൽകുന്നതിന് ഗസ്‌റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി.
സ്വന്തം ലേഖിക
