ഊബർ ടാക്സിയുടെ മറവിൽ ലഹരി കച്ചവടം; എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.


 തിരുവനന്തപുരം: ഊബർ ടാക്സിയുടെ മറവിൽ മറയാക്കി ലഹരി കച്ചവടം രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. താളിക്കുഴി മഞ്ഞപ്പാറ കോളനിയിലെ സെബിൻ ഫിലിപ്പ്, കണിച്ചോട് കാവുവിള വീട്ടിൽ ചേതൻ ബാബു എന്നിവരാണ് അറസ്റ്റിലായത്. വെഞ്ഞാറമൂട്–വാമനപുരം കണിച്ചോട് മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും വലയിലായത്. 12.46 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


നെർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like