ആവേശം ചന്ദ്രനോളം

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവശിച്ചതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഇന്ത്യ. ചന്ദ്രയാൻ 3 ഒരു വിജയമായാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ വാഹനമയച്ച ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം. കാത്തിരിക്കാം ആ അഭിമാന ദിനത്തിനായ്.

ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവശിച്ചതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ഇന്ത്യ. വലിയ കടമ്പ തന്നെയാണ് നാം കടന്നിരിക്കുന്നത്. വിജയത്തിന് തൊട്ട്മുൻപ് പരാജയപ്പെടുക; ഒരു രാജ്യം മുഴുവൻ കണ്ണീരണിഞ്ഞ നിമിഷമായിരുന്നു അത്. ചന്ദ്രയാൻ 2 ന്റെ പരാജയത്തിൽ വികാരാധീനനായ ISRO ചെയർമാൻ കെ ശിവന്റെ മുഖം നമുക്കെങ്ങനെ മറക്കാൻ സാധിക്കും. അനുമതി ലഭിച്ച് 11 വർഷങ്ങൾക്കു ശേഷം 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കുന്നത്. ഓർബിറ്റ്, ലാൻഡർ, റോവർ എന്നീ മൂന്നു ഭാഗങ്ങളാണ് ചന്ദ്രയാൻ 2 ൽ ഉണ്ടായിരുന്നത്. ചന്ദ്രന്റെ ഉപരി തലത്തിന് 2.1 കിലോമീറ്റർ ഉയരെ വെച്ച്, വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്നാണ് ചന്ദ്രയാൻ 2 പരാജയമാകുന്നത്. ചന്ദ്രയാൻ 2 ന്റെ പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് ചന്ദ്രയാൻ 3 ന്റെ വരവ്. ISRO യുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ LVM 3 ആയിരുന്നു ചന്ദ്രയാൻ 3 ന്റെ ലോഞ്ച് വെഹിക്കിൾ. 615 കോടി രൂപ ചിലവ് വരുന്ന 3,900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ 3 ൽ ലാണ്ടർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നീ മൂന്ന് ഘടകങ്ങളാണുള്ളത്. ഒപ്പം 7 പെയ്ലോടുകളും. 2 വർഷത്തിനിടയിൽ ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ 3 എത്തുന്നത്. ഫെയ്‌ലർ ബേസ്ഡ് ഡിസൈനിലാണ് ചന്ദ്രയാൻ 3 എത്തിയത്. അതായത് തോൽക്കാനുള്ള എല്ലാ പഴുതും അടച്ച ശേഷമാണ് ചന്ദ്രയാൻ 3 എത്തിയത്. ചന്ദ്രനിൽ സുരക്ഷിതമായ സോഫ്റ്റ്‌ ലാൻഡിംഗ് നടത്തുക, ചന്ദ്രനിൽ റോവർ ഓപ്പറേഷൻ നടത്തുക, ലൂണാർ ഉപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് ചന്ദ്രയാൻ 3 ന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, ചന്ദ്രനിലെ ഉപരിതല പ്ലാസ്മ പ്രവർത്തനങ്ങൾ, ചന്ദ്രോപരിതലത്തിലെ തെർമോ ഫിസിക്കൽ സ്വഭാവം, ചന്ദ്ര മണ്ണിന്റെ വിഭവസമൃദ്ധി എന്നിവ പഠിക്കുക കൂടി ഇതിൽ ഉൾപ്പെടുന്നു. ചന്ദ്രയാൻ 3 ഒരു വിജയമായാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ വാഹനമയച്ച ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തം. കാത്തിരിക്കാം ആ അഭിമാന ദിനത്തിനായ്.       

Author
No Image
Journalist

Dency Dominic

No description...

You May Also Like