കേന്ദ്ര  തൊഴിൽ ഉദ്യോഗ മന്ത്രാലയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ  എന്നിവയുമായി  പ്രാദേശിക യോഗം ചേരുന്നു

ന്യൂഡൽഹി : കേന്ദ്ര തൊഴിൽ, ഉദ്യോഗ സഹമന്ത്രി സുശ്രീ ശോഭ കരന്ദ്‌ലാജെയുടെ അധ്യക്ഷതയിൽ  കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ സംസ്ഥാനങ്ങൾ /  കേന്ദ്ര ഭരണ പ്രദേശങ്ങളുമായി  30.08.2024-ന് ഒരു പ്രാദേശിക യോഗം ബെംഗളൂരുവിൽ നടക്കും. തൊഴിൽ പരിഷ്‌കരണങ്ങൾ,  ബിൽഡിംഗ് & കൺസ്ട്രക്ക്ഷൻ  വർക്കേഴ്സ് (BOCW)  , ഇ എസ് ഐ സി , ഇ -ശ്രം, തൊഴിൽ സൃഷ്ടിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം ലക്ഷ്യമിടുന്നു .


ലേബർ കോഡുകൾക്ക് കീഴിൽ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടാക്കിയ നിയമങ്ങളിൽ സമന്വയം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒറ്റത്തവണ പരിഹാരമായി ഇ-ശ്രം പോർട്ടലിൻ്റെ ഉപയോഗം, BOC തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികളുടെ കവറേജ് വിപുലീകരിക്കൽ, തൊഴിലവസരങ്ങൾക്കായി  വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കൽ എന്നീവിഷയങ്ങൾ  യോഗത്തിൽ ചർച്ച ചെയ്യും




Author

Varsha Giri

No description...

You May Also Like