ഐഎഎസ് തലത്തിൽ അഴിച്ചുപണി; രേണുരാജിന് സ്ഥലംമാറ്റം
- Posted on July 03, 2024
- News
- By Arpana S Prasad
- 293 Views
വയനാട് കലക്ടര്‍ (Wayanad Collector) രേണു രാജിനെ(Renu Raj) എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. രേണു രാജിന് പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും
സംസ്ഥാനത്ത് ഐഎഎസ്(IAS) ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി. വയനാട് കലക്ടര്‍ (Wayanad Collector) രേണു രാജിനെ(Renu Raj) എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. രേണു രാജിന് പകരം മേഘശ്രീ വയനാട് കലക്ടറായി ചുമതലയേൽക്കും. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്. ഡോക്ടർ അദീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ. മാനന്തവാടി എംഎൽഎ ഒആര്‍ കേളു മന്ത്രിയായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റം വരുത്തിയത്.
ജില്ലയുടെ 34-ാമത് കലക്ടറായി 2023 മാർച്ചിലാണ് രേണു രാജ് ചുമതലയേറ്റത്. കലക്ടര്‍ എ. ഗീത കോഴിക്കോട് കലക്ടറായി നിയമിതയാകുന്ന ഒഴിവിലാണ് ചങ്ങനാശേരി മലങ്കുന്നം സ്വദേശിനിയായ ഡോ. രേണുരാജ് എത്തിയത്. എറണാകുളം കലക്ടറായിരിക്കെയാണ് രേണുരാജ് വയനാട്ടിലേക്ക് എത്തിയത്.
സ്വന്തം ലേഖിക
