പട്ടിണിയുടെ രുചിയിൽ നിന്നും നൂറുമേനിയുടെ പൊൻതിളക്കം

മതീനിന് സ്കൂളിൽ പോകുമ്പോൾ ഇടാൻ ഒരു നല്ല വസ്ത്രമോ,ചെരുപ്പോ പോലും  ഉണ്ടായിരുന്നില്ല

ഓൺലൈൻ ക്ലാസ്സിനായി ഫോൺ പോലുമില്ലാതിരുന്ന മതീൻ ജമദർ(18) ആണ് കർണാടക പി.യു  സി ( പ്രീ യൂണിവേഴ്സിറ്റി കോഴ്സ് ) പരീക്ഷയിൽ 600 - ൽ 600 - മാർക്കും നേടി താരമായത്. ചേരി പ്രദേശത്തുള്ള വീട്ടിൽ വളർന്ന മതീനിന്, സ്കൂളിൽ പോകുമ്പോൾ ഇടാൻ ഒരു നല്ല വസ്ത്രമോ,ചെരുപ്പോ പോലും  ഉണ്ടായിരുന്നില്ല.

ഈ കുറവുകളെ എല്ലാം അതിജീവിച്ച്, നിശ്ചയദാർഢ്യവും, കഠിനപ്രയത്നം മൂലമുള്ള പഠനമാണ് അവനെ ഇന്ന് നേടിയ ഉയർന്ന വിജയത്തിൽ എത്തിച്ചി രിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 625-ൽ 619 -മാർക്കും, പി.യു.സി ഫസ്റ്റ് ഇയർ 98 %, വും, രണ്ടാംവർഷം 100% വും നേടിയതിന്റെ സന്തോഷത്തിലാണ് മതീന്റെ  കുടുംബാംഗങ്ങളും കൂടെ ഗ്രാമവാസികളും.

അതിജീവനത്തിന്റെ പോരാളികള്‍

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like