ടെസ്റ്റ് വിജയിച്ചാൽ ഗ്രൗണ്ട് വിട്ടുപോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് നിങ്ങളുടെ ഫോണിൽ ഡിജിറ്റൽ രൂപത്തിൽ എത്തും: വമ്പൻ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

സി.ഡി. സുനീഷ് 




 തിരുവനന്തപുരം: പ്രായോഗിക പരീക്ഷയിൽ (Driving Test) വിജയിച്ചാൽ ഗ്രൗണ്ട് വിട്ടുപോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫോണിൽ ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാകുകയെന്നും മന്ത്രി അറിയിച്ചു. ഓൺലൈനായി ആർ.സിയും ഡ്രൈവിങ് ലൈസൻസും നൽകുന്ന പദ്ധതിയെ ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളമാണ് ഇന്ത്യയിൽ തന്നെ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർ.സിബുക്കും ഏർപ്പെടുത്തുന്നത്. ഡിജിറ്റൽ ആർ.സിയും ലൈസൻസും ഡൗൺലോഡ് ചെയ്യുന്നത് സംബന്ധിച്ച ട്യൂട്ടോറിയൽ വിഡിയോ കെ.എസ്.ആർ.ടി.സി, എം.വി.ഡി എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും സോഷ്യൽമീഡിയ പേജുകളിലുമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ലൈസൻസിൽ ഹോളോ ഗ്രാം വേണമെന്നത് തെറ്റാണ്. ഡൗൺലോ‍ഡ് ചെയ്യുന്ന ലൈസൻസ് പൊലിസിനടക്കം കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയയിൽ നിന്നും കാർഡായി മാറ്റാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like