ഡൽഹി ഉപമുഖ്യമന്ത്രിയും, ആരോഗ്യം മന്ത്രിയും രാജിവച്ചു
- Posted on March 01, 2023
- News
- By Goutham prakash
- 252 Views
ഡൽഹി : ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും, ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെ ജരിവാൾ അംഗീകരിച്ചു. അഴിമതി കേസിൽ ഇരുവരും ജയിലിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തീഹാർ ജയിലിൽ അടച്ചത്. മദ്യനയ കേസിൽ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ചുദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജി തൽക്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രത്യേക ലേഖിക
