എൻ‌.ഐ‌.എഫ്‌.എല്ലിന് ഇനി സാറ്റലൈറ്റ് സെന്ററുകളും. കരാര്‍ ഒപ്പിട്ടു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) ഭാഗമായി സംസ്ഥാനത്തും പുറത്തും സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കരാര്‍ ഒപ്പിട്ടു.

സ്വന്തം ലേഖകൻ.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) ഭാഗമായി സംസ്ഥാനത്തും പുറത്തും സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കരാര്‍ ഒപ്പിട്ടു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടർ റോസമ്മ ജോസും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുളള ജില്ലകളിലും കേരളത്തിനു പറത്തും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് എൻ‌.ഐ‌.എഫ്‌.എൽ സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. 

ഇംഗീഷ് ഭാഷയില്‍ ഒ ഇ റ്റി (O.E.T-Occupational English Test) , ഐ ഇ എല്‍ ടി എസ് (I.E.L.T.S-International English Language Testing System) ഓണ്‍ലൈന്‍, ഓഫ് ലൈന്‍ , ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages)  എ 1, എ2, ബി1, ബി2 ലെവല്‍ വരെയുളള കോഴ്‌സുകളാണ് സെന്ററുകളില്‍ ലഭ്യമാകുക. എൻ‌.ഐ‌.എഫ്‌.എൽ സിലബസ്സും മാനദണ്ഡങ്ങളും പാലിച്ചാണ് സാറ്റലൈറ്റ് സെന്ററുകളും പ്രവര്‍ത്തിക്കുക. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ യൂറോനാവ് ഡയറക്ടര്‍മാരും സംബന്ധിച്ചു.


Author
Citizen Journalist

Goutham prakash

No description...

You May Also Like