മൈനയുടെ വിശേഷങ്ങളിലേക്ക്
- Posted on September 04, 2021
- Pets
- By Deepa Shaji Pulpally
- 958 Views
മനുഷ്യ ശബ്ദത്തെ അനുകരിക്കാനുള്ള കഴിവുകൊണ്ട് മൈനകൾ പ്രശസ്തരാണ്. നൂറു വാക്കുകൾ വരെ പഠിക്കാൻ ഇവക്ക് കഴിയും
'സ്റ്റുർണിഡോ' നക്ഷത്ര കുടുംബത്തിൽപ്പെട്ട ചെറിയ പക്ഷിയാണ് മൈന. ദക്ഷിണേന്ത്യയിലും, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു കൂട്ടം സഞ്ചാരികളായ പക്ഷികളാണ് മൈനകൾ.
മനുഷ്യ ശബ്ദത്തെ അനുകരിക്കാനുള്ള കഴിവുകൊണ്ട് മൈനകൾ പ്രശസ്തരാണ്. നൂറു വാക്കുകൾ വരെ പഠിക്കാൻ ഇവക്ക് കഴിയും. മാടത്തക്കിളി, കവളം കിളി, ചാണക കിളി, ചിത്തിരക്കിളി എന്നിവ മൈനയുടെ മറ്റു പേരുകളാണ്. കാട്ടുമൈന, കിന്നരി മൈന , നാട്ടുമൈന ഇങ്ങനെ പല ജാതിയിൽ പെട്ട മൈനകളും ഉണ്ട്.
മിശ്രഭുക്കായ ഇവ പഴങ്ങളും, പ്രാണികളെയും ഭക്ഷിക്കുന്നു. സാധാരണയായി മരപ്പൊത്തുകളിൽ, ചുമരുകളിൽ, മാളങ്ങളിൽ ആണ് കൂട്ടുന്നത്. ഇതിന്റെ ശാരീരിക ഘടന നോക്കിയാൽ മങ്ങിയ തവിട്ടു നിറമുള്ള തൂവലുകളാണ് ഉള്ളത്. കറുപ്പുനിറവും, ചിറകിനടിയിൽവെളുത്ത നിറവുമാണ്. കൊക്കും, കാലും മഞ്ഞനിറത്തിലാണ്.
ചില ദോക്ഷ ഗുണങ്ങളും ഇവയ്ക്കുണ്ട്
ഇന്ത്യൻ മൈനകൾക്ക് പക്ഷി പനി പടർത്താനും, പഴം - പച്ചക്കറി, ധാന്യവിളകൾ എന്നിവ നശിപ്പിക്കാനുമുള്ള കഴിവുണ്ട്. കൂടാതെ ഇവ മനുഷ്യരിൽ ഡെർമറ്റൈറ്റിസ്, അലർജി, ആസ്മ എന്നിവയ്ക്കും കാരണമാകുന്നു.