നിറക്കൂട്ടുകളുടെ രാജകുമാരൻ റഷീദ് ഇമേജിന് വിട
- Posted on September 09, 2025
- News
- By Goutham prakash
- 291 Views
റോസ് റോസ്
നിറക്കൂട്ടുകളുടെ രാജകുമാരൻ റഷീദ് ഇമേജിന് ( 51) വിട.
വയനാട്ടിലെ ബത്തേരിയിലും
കൽപ്പറ്റയിലും വൃത്തിയുള്ള നഗരത്തിൽ, ഒഴിവുള്ള ചുമരുകളിൽ വർണ്ണരാജികൾ ചാർത്തിയും,
പാഴ് വസ്തുക്കളിൽ നിന്നും ശില്പങ്ങൾ മെനഞ്ഞ് പാർക്കുകൾ ഉണ്ടാക്കിയും സർഗ്ഗ മുദ്ര പതിപ്പിച്ച ശ്രദ്ധേയനായ കലാകാരനായിരുന്നു റഷീദ് ഇമേജ്.
പരിസ്ഥിതി - സംസ്കാരീക പ്രവർത്തനങ്ങളിലും
ഭാഗാ ഭാക്കായിരുന്ന റഷീദിനെ വിയോഗം തീരാ നഷ്ടമായി.
വൃത്തിയുള്ള നഗരത്തിന്
അഴകായി നഗരങ്ങളിലെ ഭിത്തികൾ ഗ്രാഫിക് പെയിന്റിംഗ് ലൂടെ മനോഹരമാക്കുന്നതിൽ റഷീദ് ഇമേജിന്റെ പങ്കാളിത്തം ഏറെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
മുളങ്കാടുകൾ വെച്ചുപിടിപ്പിച്ച് പ്രകൃതിയുടെ സന്തുലതാവസ്ഥ നിലനിർത്തുന്നതിനും, കാടുകളുടെ ആവാസ വ്യവസ്ഥയെ തകരാറിലാക്കുന്ന മഞ്ഞകൊന്നയുടെ ഉൻ ന്മൂല നാശനവും റഷീദ് ഇമേജിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്നു.
ഗ്രീൻസ് വൈൽഡ് ലവേഴ്സ് ഹോറം ചെയർമാനായ റഷീദ് ഇമേജ് വിദേശത്തും വൃക്ഷത്തൈകൾ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണം നടത്തിവരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു.
പിതാവ് : പരേതനായ മൂസ.
മാതാവ് : ഉമയ്യ.
ഭാര്യ : സീനത്ത്.
മക്കൾ : ആദിൽ, റിയ ഫാത്തിമ.
ഖബറടക്കം : ഇന്ന് വൈകുന്നേരം 4- മണിക്ക് ബത്തേരി നായ്ക്കട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
