ചുവപ്പ് നാടയിൽ കുരുങ്ങി ബിപിഎല്‍ റേഷൻകാർഡ് ; കനിവുതേടി കാർത്യായനി അമ്മ
- Posted on February 19, 2022
- News
- By Dency Dominic
- 317 Views
വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്.
കാസര്‍കോട്: റേഷന്‍ കാര്‍ഡ് (Ration Card) ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാനായി കാസര്‍കോട് പിലിക്കോട് തെക്കേമാണിയാട്ടെ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പക്ഷേ ഇതുവരേയും അധികൃതര്‍ ഈ വയോധികയോട് കനിവ് കാണിച്ചിട്ടില്ല. ഈ എഴുപത്തഞ്ചാം വയസിലും കഠിനാധ്വാനത്തിലാണ് തെക്കേമാണിയാട്ടെ കാര്‍ത്യായനി. ഭര്‍ത്താവ് അമ്പു നേരത്തെ മരിച്ചു. മകള്‍ക്ക് അര്‍ബുദമായിരുന്നു. മകളും മരിച്ചു. ഇതോടെ മകളുടെ രണ്ട് കുട്ടികളുടെ സംരക്ഷണം കാര്‍ത്യായനിക്ക് ഏറ്റെടുക്കേണ്ടി വന്നു. തൊഴിലുറപ്പ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്.
വരുമാനം നിലച്ച് കുടുംബം ബുദ്ധിമുട്ടിലായതോടെയാണ് റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കി മാറ്റി ലഭിക്കാന്‍ കാര്‍ത്യായനി ഓഫീസുകള്‍ കയറി ഇറങ്ങാന്‍ തുടങ്ങിയത്. ചുവപ്പ് നാടയുടെ കുരുക്കഴിക്കാനുള്ള ഓട്ടത്തില്‍ ഈ വയോധിക തളര്‍ന്നു. പഞ്ചായത്ത് മെംബര്‍ അടക്കമുള്ളവര്‍ കാര്‍ത്യായനിക്ക് വേണ്ടി അധികൃതരെ സമീപിച്ചെങ്കിലും കനിഞ്ഞില്ല. പാവപ്പെട്ട ഒരമ്മയാണ് ഈ എഴുപ്പത്തഞ്ചാം വയസിലും ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാനായി അലയുന്നത്. ഓഫീസുകള്‍ കയറി ഇറങ്ങി മടുത്ത നിരാശയില്‍ പ്രതീക്ഷകള്‍ അസ്മതിച്ച് ഒരു കുടുംബം കൂടി.
25 ലക്ഷത്തിന്റെ കൃഷിനാശം സംഭവിച്ച പരാതിക്കാരന് അനുവദിച്ചത് 54725 രൂപ
