പരിസ്ഥിതി സംരംക്ഷിച്ച് കൊണ്ടുള്ള മതമായിരിക്കും ഈ നൂറ്റാണ്ടിലെ ഭാവി മതം.

ജീവിതത്തിലും കർമ്മത്തിലും സ്വപ്നത്തിലും ലാളിത്യവും ഭൂമിയോടുള്ള കരുണയും സൂക്ഷിച്ച് കഴിയുന്ന ജി.എസ്.ജയദേവിനെ,കർണ്ണാടകയിലെ ചാമരാജ് നഗറിലെ,,,,ദീനബഡുവിൽ,,വെച്ച്  കണ്ടപ്പോൾ,ഈ വാർദ്ധക്യത്തിലും ഏറെ ഊർജസ്വലമായി സംസാരിച്ചത്.


,,പരിസ്ഥിതി സംരംക്ഷിച്ച് കൊണ്ടുള്ള മതമായിരിക്കും

ഈ നൂറ്റാണ്ടിലെ ഭാവി മതം,, അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു.


ചുട്ടു പൊള്ളുന്ന ഭൂമിയും, മഴകൾ പ്രളയമാകുന്നതും, ഉരുൾ ദുരന്തങ്ങൾ ഉണ്ടാകുന്നതുമായ കാലാവസ്ഥ വ്യതിയാന കാലത്ത് ഇങ്ങിനെയല്ലാതെ ഒരു ഗാന്ധിയന് എങ്ങിനെ പറയാൻ കഴിയും.


സുസ്ഥിരത ഉറപ്പ് വരുത്താത്ത വികസന പദ്ധതികൾ നമ്മുടെ നിലനില്പിനെ പോലും അസാധ്യമാക്കുകയാണ്.


അനുകമ്പയും കരുണയും പ്രതിഫലേച്ഛയില്ലാതെ ഓരോ മനസ്സിലും ഉരുവം കൊണ്ടുള്ള, അതേ പരിസ്ഥിതി സംരംക്ഷിച്ച് കൊണ്ടല്ലാതെ നമുക്ക് ഒരിക്കലുമിനി അതിജീവനം സാധ്യമാകില്ല.


രാമകൃഷ്ണ മഠ വിശ്വാസിയായ ജയ്ദേവ് കർണ്ണാടകയിലെ ദാവൻ കരയിലാണ് ജനിച്ചത്.


അദ്ധ്യാപക വൃത്തിക്കിടയിലും തന്റെ ധാർമ്മീക മൂല്യങ്ങളേയും വിശ്വാസത്തേയും ഒട്ടും മാറ്റി നിർത്തായില്ല.


അദ്ധ്വാനത്തിൽ നിന്നും കിട്ടിയ ചെറിയ വരുമാനത്തിൽ നിന്നും ഉള്ള ചെറിയ പണമെടുത്ത് വിവിധ അസ്വാസ്ഥ്യങ്ങളിൽ പെട്ട് ഒറ്റപ്പെട്ട് പോയ ആറ് കുട്ടികൾക്കൊപ്പം ഒരു വാടക വീട്ടിൽ താമസിച്ച് 

,, ദീനബഡുവിന്റെ,, പ്രവർത്തനങ്ങൾക്ക് ജയ് ദേവ് തുടക്കം കുറിച്ചു.


1992 ൽ തുടങ്ങിയ ഈ പ്രവർത്തനം ഇന്ന് കൂടുതൽ ധാർമ്മീക മൂല്യങ്ങൾ കാത്തും കൂടുതൽ സർഗ്ഗാത്മതയോടേയും തുടരുകയാണ്.


ചിൽഡ്രൻസ് ഹോം, ദീന ബഡു സ്കൂൾ, ദീന ബഡു ടീച്ചേഴ്സ് റിസോഴ്സ് സെന്റർ, സ്കോളർഷിപ്പ് പോഗ്രാം, ഗ്രാമീണ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം എന്നീ പദ്ധതികളാണ് ദീനബഡു ട്രസ്റ്റ് നടപ്പിലാക്കുന്നത്.

വിവിധ ജീവിത സാഹചര്യങ്ങളിൽ പ്പെട്ട് ജീവിതം അസ്വസ്തമായവർ, ഒറ്റപ്പെട്ട് പോയതും ഉപേക്ഷിക്കപ്പെട്ടതും, ലൈംഗീകാധി ക്രമത്തിൽ പെട്ടവരുമായവരുടെ മക്കൾ 

ഏകദേശം നൂറോളം കുട്ടികൾക്കൊപ്പമാണിന്ന് ജയദേവ് ജീവിക്കുന്നത്.


കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുന്ന തോടൊപ്പം വിവിധ നൈപുണ്യങ്ങൾ നൽകിയും പരിസ്ഥിതി സാഹോദര്യ തൊഴിലുകൾ സായത്തമാക്കിയും ഈ മക്കളുടെ ജീവിതാകാശം സുസ്ഥിരമാക്കാനാണ് ദീനബഡു ട്രസ്റ്റ് ശ്രമിക്കുന്നത്.


കാലം ഇരുളടഞ്ഞ് പോകുമ്പോൾ ഇത്തരം പ്രത്യാശകളാണ് നമ്മിൽ പ്രതീക്ഷകൾ തീർക്കുന്നത്.


ദീനബഡുവിനെ പ്രവർത്തനങ്ങൾ ഈ കാലത്തിന് അനിവാര്യവും പ്രത്യാശയുമാണ്.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like