ജല ദിനത്തിൽ ജല രേഖയാകുന്ന കർമ്മ പദ്ധതികൾ
- Posted on March 22, 2023
- News
- By Goutham prakash
- 289 Views
ഓരോ ദിനങ്ങളിലും നാം കൊട്ടിഘോഷിച്ച് കുറെ പ്രഖ്യാപനങ്ങൾ നടത്തും, എല്ലാം ചൂടാറും മുമ്പേ അവയെല്ലാം ജല രേഖകൾ ആകും. കാലാവസ്ഥ പ്രതിസന്ധിയുടെ കാലത്ത് അവയെ നേരിടുന്ന സുസ്ഥിരമായ കർമ്മ പദ്ധതികളും ജലരേഖകളായി നാം പ്രതിസന്ധിയുടെ ഇരകളാകുന്നു. ജലാഭിയാർത്ഥികളായി പലായനം ചെയ്യേണ്ട കാലം നമുക്ക് വിദൂരമല്ല എന്ന വസ്തുതകളാണ് ചില പഠനങ്ങൾ വിരൽ ചൂണ്ടുന്നത്.
ലോകത്തെലോകത്തെ ജല ലഭ്യതയുടെ സ്‌ഥിതിയൊന്ന് നോക്കാം
- സമുദ്രത്തിലും കടലുകളിലുമായി : 97.77 % (1.3 ബില്യൺ ക്യുബിക് കി മീ)
- മഞ്ഞ് ദ്രുവങ്ങളിലും മഞ്ഞ് മലകളിലുമായി : 2.15 % (31 ബില്യൺ ക്യുബിക് കി മീ)
- ഭൂഗർഭത്തിൽ : 0.625 ശതമാനം (11ബില്യൺ ക്യുബിക് കി മീ)
- നദികളിലും തടാകങ്ങളിലുമായി 0.017 % (4 ബില്യൺ ക്യുബിക് കി മീ)
- അന്തരീക്ഷത്തിൽ : 0.001 % (430,000 ക്യുബിക് കി മീ)
- ജൈവമണ്ഡലത്തിൽ : 0.0005 % (220, 000 ക്യുബിക് കി മീ)
ഇതിൽ നിന്ന് മനസിലാക്കാവുന്ന ഒരു വസ്തുത - ഭൂമിയിൽ ലഭ്യമായെ വെള്ളം മുഴുവൻ ഒരു ലിറ്റർ കുപ്പിയിലാക്കി വച്ചാൽ ഒരു ടീസ്പൂൺ മാത്രമെ ശുദ്ധജലം ഉണ്ടാകൂ. അതിൽ നമുക്ക് ഉപയോഗിക്കുവാൻ ലഭ്യമാകുന്നത് അതിന്റെ 0.4 % മാത്രമാണ് എന്ന ആശങ്കാജനകമായ കണക്കാണ്.
മറ്റൊരു വസ്തുത :
ലോകത്തിലുള്ള ജീവികളിൽ മനുഷ്യൻ ഒഴിച്ചുള്ളവയെല്ലാം അവയുടെ ആവശ്യത്തിനുള്ളത് മാത്രമെ പ്രകൃതിയിൽ നിന്നും എടുക്കുന്നുള്ളു. പ്രകൃതിക്ക് ആവശ്യമായവ നൽകി അന്ന ദാതാവിനെ പരിരക്ഷിക്കുന്നതിലും അറിയാതെപോലും അവ ഏറെ പങ്ക് വഹിക്കുന്നുമുണ്ട്. എന്നാൽ സൃഷ്ടിജന്യമായ ബുദ്ധിയുടെയും വിവേകത്തിന്റെയും ഉടമയായ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ ഫലം നാം അനുഭവിക്കുന്നു. പരിസ്ഥിതി ജാഗ്രതയോടെയുള്ള സുസ്ഥിരമായ വികസന പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുക്കാതെ പ്രാവർത്തികമാക്കിയില്ലെങ്കിൽ നാം വലിയ വിലയാണ് നൽകേണ്ടി വരിക എന്നുറപ്പാണ്.
അവലംബം
(ജല പഠന റിപ്പോർട്ടുകൾ )

