അഞ്ച് ജീവനുകൾക്ക് തുടിപ്പേകി ഉഷ ബോബൻ യാത്രയായി
- Posted on November 09, 2021
- News
- By Deepa Shaji Pulpally
- 835 Views
2021 - നവംബർ 3 -ന് ഭർത്താവ് ബോബനൊപ്പം സഞ്ചരിക്കുന്നതിനിടയിൽ ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ഉഷക്ക് മസ്തിഷ്കമരണം സംഭവിച്ചത്

വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച ഉഷ ബോബന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബാംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവങ്ങൾ ദാനം ചെയ്തത്. ഒരു വൃക്കയും, കരളും കിംസ് ആശുപത്രിയിലും, ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും, നേത്രപടലങ്ങൾ ഗവൺമെന്റ് കണ്ണാശുപത്രിയിൽ ചികിത്സയിലുള്ള രോഗികൾക്കുമാണ് നൽകിയത്.
2021 - നവംബർ 3 ന് ഭർത്താവ് ബോബനൊപ്പം സഞ്ചരിക്കുന്നതിനിടയിൽ ടിപ്പർലോറി ഇടിച്ചുണ്ടായ അപകടത്തിലാണ് ഉഷക്ക് മസ്തിഷ്കമരണം സംഭവിച്ചത്. ഉഷയുടെ ബന്ധുക്കൾ അവയവങ്ങൾ ദാനം നൽകാൻ തയ്യാറാക്കിയതറിഞ്ഞ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് തുടർനടപടികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് നിർദ്ദേശം നൽക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയുള്ള 12- ആമത്തെ അവയവദാനമാണിത്.
പുതിയ അണക്കെട്ട് മാത്രമാണ് ശ്വാശ്വത പരിഹാരമെന്ന് സുപ്രീംകോടതിയില്‍ കേരളം