മഴ വർണ്ണങ്ങൾകേരള ചിത്രകല പരിഷത്ത് മലപ്പുറം യൂണിറ്റിന്റെ ചിത്രകല ക്യാമ്പ് അട്ടപ്പാടിയിൽ


 *സ്വന്തം ലേഖകൻ* 


കേരളത്തിലെ ചിത്രശില്പ കലാകാരന്മാരുടെ ഏറ്റവും വലിയ സംഘടനയായ കേരള ചിത്രകല പരിഷത്തിന്റെ മലപ്പുറം ജില്ല യൂണിറ്റ്, അട്ടപ്പാടിയിൽ ഒരു *മഴ വർണ്ണങ്ങൾ* എന്ന പേരിൽ  ചിത്രകല ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ആഴ്ചയിലും കേരളത്തിലെ ഏതെങ്കിലും ജില്ലയിൽ പരിപാടികൾ സംഘടിപ്പിച്ച്, സംസ്ഥാനത്തെ കലാലോകത്തെ ചലിപ്പിക്കുന്ന ഈ സംഘടന, സർക്കാരിൽ നിന്നോ മറ്റ് വഴികളിൽ നിന്നോ സാമ്പത്തിക സഹായം ലഭിക്കാതെ തന്നെ ചിത്രകലാ പ്രോഗ്രാമുകൾ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്.


കേരള ലളിതകല അക്കാദമി നടത്തുന്ന പരിപാടികളെക്കാളും കൂടുതൽ പ്രോഗ്രാമുകൾ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുന്ന സംഘടനയായി കേരള ചിത്രകല പരിഷത്ത് മാറിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അട്ടപ്പാടിയിലെ ക്യാമ്പിൽ സംസ്ഥാനത്തെ പ്രശസ്തരായ  ചിത്രശില്പ കലാകാരന്മാർ പങ്കെടുക്കുന്നുണ്ട്. അട്ടപ്പാടിയിലെ *സൈലന്റ് വാലി ഫാം സ്റ്റേ റിസോർട്ടിന്റെ* പ്രകൃതിരസപരമായ പശ്ചാത്തലത്തിൽ ചിത്രരചനയുടെ വിപുലമായ അനുഭവം നൽകുന്നതായിരിക്കും ഈ ക്യാമ്പ്.


കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ, മലപ്പുറം ജില്ലാ പ്രസിഡണ്ട് ബാബുരാജ് പുൽപ്പറ്റ ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി, പ്രഭാസ് പറപ്പൂർ, ഷൈൻ കുറ്റിപ്പുറം, ജയ് പി ഈശ്വർ പാലക്കാട്, പ്രിയ ശ്രീലത ക്യാൻവാസ് ഗ്രൂപ്പ്, ലിനീഷ് കൃഷ്ണൻ, മജിനി തിരുവാങ്ങിയൂര് വരമുഖി, രാമകൃഷ്ണൻ ശില്പി, റോയി കാരാത്ര കോഴിക്കോട്, ഷിൻഞ്ജിത്ത് കുമാർ കണ്ണൂർ, സ്വപ്ന തിരുവനന്തപുരം, അഞ്ചു പുന്നത്ത് തിരുവനന്തപുരം, ഉണ്ണി മണ്ണാങ്കോട്,

 ജോൺസൺ ചെന്നൈ, മനു ഒയാസിസ് പത്തനംതിട്ട, ബൈജു മഠത്തിൽ കണ്ണൂർ, ചുമർചിത്രകാരൻ ബാബു മ്യൂറൽ, റംല കരുവാരക്കുണ്ട്, സുചിത്ര വരമുഖി, സ്വരൂപ് കോഴിക്കോട്, ആസാദ് ശാസ്താംകോട്ട, ബിജു കൊല്ലം ,സജീവ് തോപ്പിൽ dr സിജിൻ  തുടങ്ങി പ്രശസ്ത ചിത്രകാരന്മാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്

Author
Citizen Journalist

Goutham prakash

No description...

You May Also Like