നിരോധനാജ്ഞ പ്രഖ്യാപിച്ചു
- Posted on January 25, 2025
- News
- By Goutham prakash
- 192 Views

വയനാട്ടിലെ മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ഭാരതീയ ന്യായ സംഹിത 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെനടപടിയെടുക്കും.
സ്വന്തം ലേഖകൻ.