വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് മൂന്നാമത് എഡിഷൻ സമാപിച്ചു.
- Posted on December 02, 2024
- News
- By Goutham prakash
- 253 Views
കൽപ്പറ്റ.
വയനാടിന്റെ ടൂറിസം, സാഹസിക വിനോദ
മേഖലകൾക്ക് പുത്തനുണർവ് നൽകിയ ചലഞ്ച്
കൽപ്പറ്റയിൽ നിന്നും ആരംഭിച്ചുമുട്ടിൽ - മേപ്പാടി
-ചുണ്ടേൽ - വൈത്തിരി -പൊഴുതന തുടങ്ങിയ
സ്ഥലങ്ങളിലൂടെ 51 കിമി സഞ്ചരിച്ചു
കൽപ്പറ്റയിൽ തിരിച്ചെത്തി. വയനാടിന്റെ
പ്രകൃതി ഭംഗിയും മല നിരകളും ഗ്രാമീണ
സൗന്ദര്യവും ആസ്വദിക്കാവുന്ന തരത്തിൽ
തയ്യാറാക്കിയ റൂട്ട്
സൈക്കിൾമത്സരരാർഥികൾക്കും
കാണികൾക്കും ആവേശമായി
കൽപ്പറ്റ dysp ശ്രീ ബിജുരാജ് ഫ്ലാഗ് ഓഫ്
ചെയ്തു.
നാലു കാറ്റഗറികളിലായി നടന്ന മത്സരത്തിൽ
മെൻ എലൈറ്റ് റോഡ് വിഭാഗത്തിൽ
കോഴിക്കോട് സ്വദേശി സാൽവി AJ,
മെൻMTB വിഭാഗത്തിൽ മൈസൂർ സ്വദേശി
ലക്മിഷ്, സ്ത്രീകളുടെ വിഭാഗത്തിൽ
എറണാകുളം സ്വദേശിനി അലാനീസ് ,
മെൻമാസ്റ്റേഴ്സ് വിഭാഗത്തിൽ തൃശൂർ
സ്വദേശിയായ സുദിൻ ചന്ദ്രൻ എന്നിവർ
ഒന്നാമതെത്തി
