തിരുവനന്തുരത്തു എത്തിയ കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇ.പി.എഫ്.ഒ) പട്ടത്തെ സോണൽ ഓഫീസ് സന്ദർശിച്ചു.

തിരുവനന്തുരത്തു എത്തിയ കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി  ഡോ. മൻസുഖ് മാണ്ഡവ്യ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇ.പി.എഫ്.ഒ) പട്ടത്തെ സോണൽ ഓഫീസ്  സന്ദർശിച്ചു.

സി.ഡി. സുനീഷ്.

തിരുവനന്തുരത്തു എത്തിയ കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി  ഡോ. മൻസുഖ് മാണ്ഡവ്യ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ്റെ (ഇ.പി.എഫ്.ഒ) പട്ടത്തെ സോണൽ ഓഫീസ്  സന്ദർശിച്ചു.

 സന്ദർശന വേളയിൽ  കേരളത്തിലെ ഇ.പി.എ.ഫ്.ഒ, ഇ.എസ്.ഐ.സി, സിഎൽസി എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി മൻസുഖ് മാണ്ഡവ്യ ആശയവിനിമയം നടത്തി. ഇ.പി.എഫ്.ഒ, ഇഎസ്ഐസി, സി.എൽ.സി എന്നിവയുടെ ഓഫീസുകളുടെ പ്രവർത്തനം കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ഇ.പി.എഫ്.ഒ യുടെ ഐടി സംവിധാനം കൂടുതൽ ശക്തവും ലോകത്തിലെ ഏറ്റവും മികച്ചതുമായി താരതമ്യപ്പെടുത്താവുന്നതുമാക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. സാമൂഹ്യ സുരക്ഷാ കവറേജ് വർദ്ധിപ്പിക്കേണ്ടതിൻ്റെയും ഇ.പി എഫ്.ഒ വരിക്കാർക്ക് മികച്ച സേവനങ്ങൾ നൽകേണ്ടതിൻ്റെയും ആവശ്യകത  മൻസുഖ് മാണ്ഡവ്യ  ഊന്നിപ്പറഞ്ഞു.

 ലൈഫ് സർട്ടിഫിക്കറ്റ് ശേഖരിക്കാൻ മൈ ഭാരതിൻ്റെ വോളണ്ടിയർമാരുടെ സേവനം ഉപയോഗിക്കാമെന്ന്  മന്ത്രി നിർദ്ദേശിച്ചു.

ഇ.എസ്.ഐ ഡിസ്പെൻസറികൾ സന്ദർശിക്കാതെ തന്നെ ഓൺലൈൻ ക്ലെയിം ഫയലിംഗ് സംവിധാനം വഴി സിക്ക് ലീവ്  പോലുള്ള ആനുകൂല്യങ്ങൾ ഇ.എസ്.ഐ.യുടെ ഇൻഷ്വർ ചെയ്ത വ്യക്തികൾക്കും ലഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

യോഗത്തിൽ അഡീ. സെൻട്രൽ പി എഫ് കമ്മീഷണർ . മുകേഷ് കുമാർ, റീജിയണൽ ഡയറക്ടർ (ഐ/സി),  എസ്. ശങ്കർ,  റീജിയണൽ ലേബർ കമ്മീഷണർ രോഹിത് മണി തിവാരി, കേരളത്തിലെ തൊഴിൽ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like