കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍.
- Posted on March 02, 2025
- News
- By Goutham prakash
- 252 Views
വെള്ളമുണ്ട: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് 28.02.2025നാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും ഇവര്‍െക്കതിരെ സമാന രീതിയിലുള്ള കേസുണ്ട്.
2023 തീയതി ഫെബ്രുവരി മാസത്തിലാണ് സംഭവം. മൊതക്കര സ്വദേശിനിയായ യുവതിയില്‍ നിന്ന് മൂന്നര ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഇടപ്പള്ളിയിലെ ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.
