മുട്ട മോഷണം ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ
- Posted on May 17, 2021
- Timepass
- By Deepa Shaji Pulpally
- 755 Views
പഞ്ചാബിലെ ഹെഡ്കോൺസ്റ്റബിൾ വൃപ്രിത് പാലിനെയാണ് ഡിപ്പാർട്ട്മെന്റ് സസ്പെൻന്റ് ചെയ്തത്.

പഞ്ചാബിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ സസ്പെൻഷൻ നടന്നത്. റോഡിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ നിന്നും മുട്ട മോഷ്ടിക്കുന്ന രംഗം ആരോ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വിട്ടതോടെയാണ് പഞ്ചാബിലെ ഹെഡ്കോൺസ്റ്റബിൾ വൃപ്രിത് പാലിനെ ഡിപ്പാർട്ട്മെന്റ് സസ്‌പെന്റ് ചെയ്തത്. ചത്തിസ്ഗഡിന് 40 കി.മീറ്റർ അകലെ ഫെത്തേഗർ സാഹിബ് സിറ്റിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്. തിരക്കേറിയ റോഡിൽ നിർത്തിയിട്ടിരുന്ന മുട്ട വണ്ടിയിൽ നിന്നും ഏതാനും മുട്ടകൾ എടുത്ത് പോക്കറ്റിൽ ഇടുകയും, തുടർന്ന് അതിലെ വന്ന ഓട്ടോറിക്ഷയിൽ കയറി വൃപ്രിത് പാൽ പോവുകയും ചെയ്തു. സ്കൂട്ടറിൽ വന്ന കച്ചവടക്കാരൻ അടുത്ത കടകളിൽ മുട്ട വില്പനയ്ക്ക് പോയപ്പോഴാണ് സംഭവം. മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോ വളരെ വേഗത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി.