സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതൽ കറണ്ട് ചാർജ് കൂടും
- Posted on January 28, 2023
- News
- By Goutham prakash
- 306 Views
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യൂണിറ്റിന് ഒൻപത് പൈസ കൂട്ടും. പുറമെ നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ കെ എസ് ഇ ബിയുടെ അധികച്ചെലവ് നികത്താനാണിത്. സർചാർജ്ജായാണ് നിരക്ക് വർദ്ധന. ഇന്നലെ റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. കഴിഞ്ഞ വർഷം ജൂൺ 26നാണ് അവസാനമായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. മാസം 150 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് ദ്വൈമാസ ബില്ലിൽ 30 രൂപ വർദ്ധിക്കും. 500 യൂണിറ്റ് വരെയുള്ളവർക്ക് 99 രൂപ അധികം നൽകേണ്ടിവരും. മാസം 40 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന, ആയിരം വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള ഉപഭോക്താക്കളെ സർചാർജ്ജിൽ നിന്ന് ഒഴിവാക്കി.
