സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, പാസ്‌പോർട്ട് സേവാ പോർട്ടൽ ഏതാനും ദിവസത്തേക്ക് ലഭ്യമാകിലല്ല
- Posted on August 27, 2024
- News
- By Varsha Giri
- 246 Views
കൊച്ചി : 27 ഓഗസ്റ്റ് 2024
പാസ്‌പോർട്ട് സേവാ സിസ്റ്റത്തിന്റെ നവീകരണത്തിന്റെ ഭാഗമായി ഒരു പ്രധാന സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, പാസ്‌പോർട്ട് സേവാ പോർട്ടൽ പൗരന്മാർക്ക് 2024 ഓഗസ്റ്റ് 29, വ്യാഴം 20:00 IST ( 8 PM) മുതൽ 2024 സെപ്റ്റംബർ 2 തിങ്കൾ 06:00 IST (6 AM) വരെ വരെ ലഭ്യമാകില്ല എന്ന് റീജിയണൽ പാസ്പോർട്ട് ഓഫീസ് അറിയിച്ചു .
ഇത് കണക്കിലെടുത്ത്, പാസ്‌പോർട്ട് സേവാ കേന്ദ്ര (പിഎസ്‌കെ), പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്ര (പിഒപിഎസ്‌കെ) എന്നിവിടങ്ങളിൽ 30-08-24 ന് അപ്പോയിൻ്റ്‌മെൻ്റ് ലഭിച്ച അപേക്ഷകർക്ക് അടുത്ത കുറച്ച് ദിവസങ്ങളിലായി അപ്പോയിൻ്റ്‌മെൻ്റ് ലഭിക്കും. പുനഃക്രമീകരിച്ച തീയതി ബന്ധപ്പെട്ട അപേക്ഷകരെ എസ് എം എസ് /ഇ-മെയിൽ വഴി അറിയിക്കും.
കൂടാതെ, 30-08-2024-ന് (വെള്ളിയാഴ്ച) കൊച്ചി പനമ്പിള്ളി നഗറിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ പൊതുജനങ്ങൾക്ക് അന്വേഷണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതല്ല എന്നും അറിയിച്ചു
