ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവി ഡോക്യൂമെന്ററി പ്രകാശനം .
- Posted on March 08, 2023
- News
- By Goutham prakash
- 249 Views
തിരുവനന്തപുരം: സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജി ജസ്റ്റിസ് ഫാത്തിമ ബീവിയെ കുറിച്ചുള്ള ഡോകുമെന്ററി "നീതിപാതയിലെ ധീരവനിത" അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് പ്രകാശനം ചെയ്യുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വിപ്ലവ ഗായിക പി കെ മേദിനിക്ക് നൽകി ആണ് പ്രകാശനം നിർവഹിക്കുന്നത്. ടാഗോർ തീയേറ്ററിൽ രാവിലെ 10:30 നാണു പരിപാടി. വൈകിട്ട് 5 മണിക്ക് ഡോക്യൂമെന്ററി പ്രദർശനവും ഉണ്ടാകും. സാംസ്‌കാരിക വകുപ്പിന്റെ "സമ" ത്തിന്റെ ഭാഗമായി കെ എസ എഫ് ഡി സി ആണ് നിർമാണം. പത്തനംതിട്ടയിൽ വിശ്രമ ജീവിതം നയിക്കുന്ന ഫാത്തിമ ബീവിയെ കുറിച്ചുള്ള ആദ്യ സമഗ്ര ഡോക്യൂമെന്ററി ആണിത്. ഹൈക്കോടതിയിലെ ആദ്യ മുസ്ലിം ജഡ്ജി, പിന്നാക്ക വിഭാഗ കമ്മീഷൻ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗം, ആദ്യ മുസ്ലിം ഗവർണർ തുടങ്ങി വിവിധ റെക്കോർഡുകൾ ആണ് ഫാത്തിമ ബീവിക്കുള്ളത്. പ്രശസ്ത നർത്തകി രാജശ്രീ വാര്യരാണ് അവതാരക.സംവിധാനം പ്രിയ രവീന്ദ്രൻ. ഗവേഷണം,സ്ക്രിപ്ട് : ആർ പാർവതി ദേവി, ക്രിയാത്മക പിന്തുണ : സുജ സൂസൻ ജോർജ്.
സ്വന്തം ലേഖകൻ.
