മണിപ്പൂർ കത്തുന്നു, കേന്ദ്ര സേന മണിപ്പൂരിൽ
- Posted on November 19, 2024
- News
- By Varsha Giri
- 247 Views
മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം . അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആര്‍.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
മണിപ്പൂര്‍ പൊലീസില്‍ നിന്ന് 3 പ്രധാന കേസുകള്‍ ഏറ്റെടുത്ത് എന്‍ഐഎ. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കം ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമവുമാണ് എന്‍ഐഎയുടെ അന്വേഷണ പരിധിയിലുള്ളത്. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
മണിപ്പുര്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണമെന്നും മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സി.പി.എം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു..
സി.ഡി. സുനീഷ്
