കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളപ്പിറവി ദിനാഘോഷം ക്വിസ് മത്സരവും സെമിനാറും
- Posted on October 20, 2024
- News
- By Goutham prakash
- 247 Views
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോളെജ്-സര്‍വകലശാല വിദ്യാര്‍ഥികള്‍ക്കായി തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കുന്നു.
ചെറുധാന്യങ്ങളുടെ പ്രോത്സാഹനത്തിനായി മില്ലറ്റ് ബോർഡ് സ്ഥാപിക്കണം: കൃഷി മന്ത്രി പി. പ്രസാദ്
‘കേരളചരിത്രവും സംസ്കാരവും’ എന്നതാണ് വിഷയം. ബിരുദ- ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ക്വിസ് മത്സരത്തില്‍ ഒരു കോളെജിനെ പ്രതിനിധീകരിച്ച് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. നാലായിരം രൂപയാണ് ഒന്നാം സമ്മാനം. 3000, 2000 എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് പ്രോത്സാഹനസമ്മാനവുമുണ്ട്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. 2024 ഒക്ടോബര്‍ 29 വരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ www.keralabhashainstitute.org എന്ന വെബ്സൈറ്റിലോ 9447956162 എന്ന നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.

