വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിന് താത്കാലിക വിലക്ക്
- Posted on March 10, 2023
- News
- By Goutham prakash
- 247 Views
കോഴിക്കോട് : വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരം മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ 15 വരെ നിരോധിച്ചു. വേനല്‍ കടുത്തതിനെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്‌നാട് വനങ്ങളില്‍നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളില്‍ കൂട്ടത്തോടെ എത്തുകയാണ്. കാട്ടുതീ ഭീഷണിയിലാണ് സങ്കേതത്തിന്റെ പല ഭാഗങ്ങളും. എന്നിരിക്കേ വനത്തിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വതന്ത്ര വിഹാരത്തിനു തടസമാകും.സഞ്ചാരികളുടെ സുരക്ഷയെ ബാധിക്കും. ഈ സാഹചര്യത്തില്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ്‌ലൈഫ്) ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍നാണ് വിനോദസഞ്ചാരം വിലക്കി ഉത്തരവായത്.
റിപ്പോർട്ട് : റോസ് റോസ്
