പ്രേക്ഷകരുടെ ആസ്വാദനമികവ് ഐ.എഫ്.എഫ്.കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി
- Posted on December 14, 2024
- News
- By Goutham prakash
- 318 Views
പ്രേക്ഷകരുടെ സഹൃദയത്വവും
ആസ്വാദനമികവുമാണ് ഐഎഫ്എഫ്‌കെയെ
മികവുറ്റതാക്കുന്നതെന്ന് ഷബാന ആസ്മി.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന
ഉദ്ഘാടനചടങ്ങിൽ ഐഎഫ്എഫ്‌കെയുടെ
ആദരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന്
ഏറ്റുവാങ്ങിയ ശേഷം
സംസാരിക്കുകയായിരുന്നു അവർ.
50 വർഷം സിനിമാ അഭിനയത്തിൽ തുടരാൻ
കഴിഞ്ഞതിന്റെ ചാരിതാർഥ്യം പ്രകടിപ്പിച്ച
ഷബാന ആസ്മി ഒപ്പം വിവിധസിനിമകളുടെ
പിന്നണിയിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക
പ്രവർത്തകർക്കും നന്ദിയർപ്പിച്ചു. കലാ
ആസ്വാദനത്തിൽ മികച്ച
പാരമ്പര്യമാണ്കേരളത്തിന്റേത്. കേരളത്തിലെ
പ്രേക്ഷകരുടെ സ്‌നേഹം ഏറ്റുവാങ്ങുന്നത്
എപ്പോഴും സന്തോഷമുള്ള കാര്യമാണെന്നും
ഷബാനആസ്മി പറഞ്ഞു. 1994ൽ
കോഴിക്കോട് സംഘടിപ്പിച്ച ആദ്യ
ഐഎഫ്എഫ്‌കെയിൽ പങ്കെടുത്തതിന്റെ
ഓർമകൾ ഷബാനആസ്മി പങ്കുവച്ചു. തന്റെ
സിനിമകൾ ഉൾപ്പെടുത്തിയുള്ള
റെട്രോസ്‌പെക്ടീവ് സെഗ്മെന്റിനായി
കാത്തിരിക്കുകയാണെന്നുംഷബാന ആസ്മി
പറഞ്ഞു. നാളെ രാവിലെ 9.15ന് ശ്രീ
തീയേറ്ററിലാണ് ഈ സെഗ്മെന്റിലെ ആദ്യ
ചിത്രമായ അങ്കുർപ്രദർശിപ്പിക്കുന്നത്.
