ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ.

  • Posted on January 20, 2023
  • News
  • By Fazna
  • 123 Views

കൽപ്പറ്റ: ഉപദ്രവകാരികളായ  വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി പൊതുമേഖല സ്ഥാപനങ്ങൾ വഴി വിറ്റഴിക്കണമെന്ന് സി.പി.ഐ. കൽപ്പറ്റയിൽ വാർത്താ സമ്മേളനം നടത്തിയാണ്  വയനാട് ജില്ലാ കമ്മിറ്റി  ഈ ആവശ്യം ഉന്നയിച്ചത്. 

വയനാട്ടിൽ ദിനംപ്രതി കൂടി കൂടി വരുന്ന വന്യജീവി ആക്രമണത്തിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.  വയനാട്ടിലെ വനങ്ങൾക്കുൾകൊള്ളാൻ കഴിയാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അന്താരാഷ്ട്ര ഏജൻസികളുടെ ഗൂഢ പ്രവർത്തന പ്രചരണത്തിന്റെ ഭാഗമായി വയനാട്ടിലെ കൃഷിക്കാർ കയ്യേറ്റക്കാരായി പൊതു സമൂഹ ത്തിന്റെ മുമ്പിൽ ചിത്രീകരിക്കപ്പെടുന്നു. സ്വാതന്ത്വാനന്തരകാലഘട്ടത്തിൽ വയനാട്ടിലുണ്ടായി രുന്ന ഒരു സെന്റ് വനഭൂമി പോലും ഇവിടെ കയ്യേറ്റം ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല 1973 ലെ വെസ്റ്റിംങ്ങ് 5 അസൈൻമെന്റ് ആക്ട് പ്രകാരം വയനാട്ടിലെ നൂറ് കണക്കിനേക്കർ സ്വകാര്യ തോട്ടങ്ങളടക്ക മുള്ള ഭൂമി വനം വകുപ്പ് ഏറ്റെടുത്ത് വനമാക്കി പരിവർത്തം ചെയ്തിട്ടുമുണ്ട്. ഇ.എഫ്.എൽ ന്റെ പേര് പറഞ്ഞ് ഈ അടുത്ത കാലത്തുപോലും കൃഷിക്കാരുടെ ഭൂമി വനമായി മാറ്റിയ പ്രവർത്തന മാണ് വനം വകുപ്പ് ചെയ്തിട്ടുള്ളത്. ഭൂവിസ്തൃതിയുടെ 40 % വനമായിരുന്നിട്ട് കൂടി അശാസ്ത്രീയ പ്രവർത്തനമാണു ഈ മേഖലയിൽ വനംവകുപ്പ് നടത്തുന്നത്. തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ വനത്തിൽ തോട്ടങ്ങളായി വച്ച് പിടിപ്പിച്ചതുവഴി സ്വാഭാവിക വനം, വനംവകുപ്പ് തന്നെ നശിപ്പിച്ചു. ഇതു നിമിത്തം വനത്തിനുള്ളിൽ ചൂട് കൂടുകയും വന്യമൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാതിരിക്കു കയും മൃഗങ്ങൾ വനാതിർത്തി കടന്ന് ജനവാസ കേന്ദ്രത്തിലേക്ക് വരുകയും ചെയ്യുന്നു. കാട്ടുപ ന്നിയും, കുരങ്ങും, മയിലും, മാനും വനത്തിൽനിന്നു കിലോമീറ്ററുകൾ അകലങ്ങളിലുള്ള കൃഷിഭൂ മിയിൽ പോലും കൃഷിനശിപ്പിക്കുന്നു. ഒരു വിധത്തിലുള്ള കൃഷിയും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

ഇപ്പോൽ സ്ഥിതി അതീവഗുരുതരമായിരിക്കുകയാണ്. കടുവ ആക്രമണം നിത്വ സംഭവമാ യിരിക്കുന്നു. ആറ് മനുഷ്യരെയാണ് കടുവ കൊന്നത്. 185 മനുഷ്യരെ ആനകൾ കൊന്നു. ഇങ്ങനെ പോയാൽ വയനാട്ടിൽ നിന്നും മനുഷ്യർക്ക് വീടും സ്ഥലവും ഇട്ട് പോകേണ്ടിവരും. ഇതിന് പരി ഹാരമുണ്ടാക്കിയെ പറ്റു. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം 11 (A) പ്രകാരം നാട്ടിലി റങ്ങി ജനങ്ങളുടെ ജീവന് ഭീക്ഷണിയാകുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ മുഖ്യ വനപാലകന് അധികാരമുണ്ട്.

ഈ അധികാരം ഉപയോഗപ്പെടുത്തി ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണം. വനത്തിന് ഉൾകൊള്ളാൻ പറ്റാത്തവിധം മൃഗങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. വയനാട്ടിൽ മാത്രം 150 കടുവകൾ ഉണ്ടെന്ന് പറയുന്നു. 1000 ലധികം ആനകൾ വയനാട്ടിലുണ്ട് പോലും. കൂടുതലുള്ള ആന, കടുവ തുടങ്ങിയ മൃഗങ്ങളെ പിടിച്ച് ഇവ ഇല്ലാത്ത ഇന്ത്യയിലെ മറ്റ് വനങ്ങളി ലേക്ക് മാറ്റണം. കടുവ പ്രേമം പറയുന്ന വിദേശരാജ്യങ്ങൾക്ക് വേണമെങ്കിൽ വിൽക്കട്ടെ. കാട്ടു പന്നി, കുരങ്ങൻ, മാൻ തുടങ്ങിയ മൃഗങ്ങളെ വേട്ടയാടി ഇവകളുടെ എണ്ണം ക്രമീകരിക്കണം. ഇവ യുടെ മാംസം മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയല്ല വേണ്ടത് മറിച്ച് മീറ്റ് പ്രൊഡക്റ്റ് കോർപ്പറേഷൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വഴി ഈ മാംസം വിൽപ്പന നടത്തണം. വനംവകുപ്പിന് ഇതും ഒരു വരുമാന മാർഗ്ഗമാണ്.

വനത്തിൽ നിലവിലുള്ള തേക്ക് തോട്ടങ്ങൾ മുറിച്ച് മാറ്റി സ്വാഭാവിക വനം വളർത്തണം. വന്യ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാകുന്ന വിധത്തിൽ പ്ലാവ്, നെല്ലി, അത്തി തുടങ്ങിയ ഫലവൃക്ഷ ങ്ങൾ വെച്ച് പിടിപ്പിക്കണം. വനത്തിനുള്ളിൽ തടയണകൾ നിർമ്മിച്ച് വന്യമൃഗത്തിന് വെള്ളം ലഭ്യ മാക്കണം. നാടും കാടും വേർതിരിക്കുന്ന വിധം മതിൽ, ഫെൻസിംങ്ങ് ജോലികൾ ചെയ്യണം. ഇതിനായുള്ള ഫണ്ട് ഇല്ലെങ്കിൽ തേക്ക് വെട്ടിവിറ്റ് ഇതിനുള്ള ഫണ്ട് സ്വരൂപിക്കണം. അന്താരാഷ്ട്ര ഏജൻസികൾ ഇവിടെയുള്ള എൻ.ജി.ഒ കൾക്ക് കൊടുക്കുന്ന ഫണ്ട് ഈ കാര്യത്തിനായി ഉപയോഗപ്പെടുത്തണം. കക്ഷി രാഷ്ട്രീയ ജാതി ചിന്തകൾക്ക് അതീതമായി വയനാട്ടിലെ മുഴുവൻ ജനതയും ഈ വിഷയത്തിൽ ഒന്നിച്ച് നീങ്ങണം. ജീവിക്കാനുള്ള അവകാശത്തിനായി ഏതു വിധേനയുള്ള പ്രവർത്ത നത്തിനും സി.പി.ഐ പിന്തുണ നൽകും. ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, സി.പി.ഐ. അച്ചടക്ക സമിതി സംസ്ഥാന സെക്രട്ടറി പി.കെ. മൂർത്തി , ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ സി.എസ്. സ്റ്റാൻലി, പി.എം. ജോയി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Author
Citizen Journalist

Fazna

No description...

You May Also Like