കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രിയങ്ക ഗാന്ധി

കല്പറ്റ: എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ.ജെ.ബേബിയുടെ നിര്യാണത്തിൽ അനുശോചിച്ച് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കെ.ജെ.ബേബിയുടെ നിശ്ചയദാർഢ്യവും സാമൂഹ്യ സേവനത്തിലെ സ്ഥൈര്യവും എല്ലാവർക്കും മാർഗ്ഗദീപമാണെന്ന് സമൂഹ മാധ്യമമായ എക്‌സിൽ പ്രിയങ്ക ഗാന്ധി കുറിച്ചു. അരികുവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുമ്പോൾ തന്റെ ശരികളിൽ ഉറച്ചു നില്ക്കാൻ ജീവിതത്തിലുടനീളം അദ്ദേഹത്തിന് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. വയനാടിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ കെ.ജെ.ബേബിയുടെ സംഭാവന വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കലയും സാമൂഹ്യപ്രവർത്തനവും സമൂഹത്തിന്റെ മാറ്റത്തിന് നൽകുന്ന ഊർജ്ജത്തിന് കെ.ജെ.ബേബിയുടെ പ്രവർത്തനങ്ങൾ ഉദാഹരണമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു

Author

Varsha Giri

No description...

You May Also Like