ഭാഷയ്ക്ക് അതീതമാണ് മനുഷ്യനും കാടും തമ്മിലുള്ള ഊഷ്മളമായ ബന്ധം -ഹെയ്‌സ്നം ടോംബ

തൃശൂർ: ഭാഷക്കതീതമായ ബന്ധം മനുഷ്യനും കാടും തമ്മിലുള്ളതെന്ന ബോധ്യം ചരിത്ര താളുകൾ രേഖപ്പെടുത്തിയത് കാണാം. മനുഷ്യനും കാടും തമ്മിലുള്ള ബന്ധം ഭാഷയ്ക്ക് അതീതമാണ്, അതുകൊണ്ട് പ്രകൃതിയുടെ ശബ്ദങ്ങൾക്ക് ഭാഷ ആവശ്യമില്ലെന്നും സംവിധായകൻ ഹെയ്‌സ്നം ടോംബ. മണിപ്പൂർ കലാക്ഷേത്ര അവതരിപ്പിച്ച പീതോഡൈ നാടകത്തെ കുറിച്ച് ആർട്ടിസ്റ്റ് ഇൻ കോൺവെർസേഷനിൽ ഫാദർ ബെന്നി ബെനഡിക്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയുമായി ബന്ധപ്പെട്ട ആദ്ധ്യാത്മിക അനുഷ്ഠാന കലകളുടെ യഥാർത്ഥ അർത്ഥങ്ങൾ ഇപ്പോഴും നമുക്ക് അന്യമാണ്.  മണിപ്പൂരിലെ പീതോഡൈ അവതരണത്തിൽ രണ്ട് ഭാഗങ്ങളുണ്ട്. ഒന്ന് 'ലയ് ഹാറോബ' എന്ന സാമ്പ്രദായിക മണിപ്പൂരിലെ അനുഷ്ഠാന കലയും മറ്റൊന്ന് നാടകത്തിന്റെ ഭാഗവുമാണെന്നും പറയുന്നു. വടക്ക് കിഴക്ക് ഇന്ത്യയിൽ ലഹരി ഉപയോഗം വർധിക്കുന്നുണ്ടെന്ന അഭിപ്രായവും സംഭാഷണത്തിൽ അദ്ദേഹം മുന്നോട്ടു വെച്ചു. എന്നാൽ അടുത്ത തലമുറ വലിയൊരു പ്രതീക്ഷയാണെന്നും ഹെയ്‌സ്നം ടോംബ വ്യക്തമാക്കി. നാടകത്തിൽ പ്രവർത്തിച്ച  അണിയറപ്രവർത്തകരെ ചർച്ചയിൽ  അദ്ദേഹം പരിചയപ്പെടുത്തി.

മണിപ്പൂരിൽ നിന്നുള്ള ഹ്രസ്വ നാടകമാണ് കഴിഞ്ഞ ദിവസം ഫാവോസ് തീയേറ്ററിൽ അവതരിപ്പിച്ച പീതോഡൈ. അശാസ്ത്രീയമായ വനനശീകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷത്തുകൾ അനുഭവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വളരെ പ്രസക്തമായ പ്രമേയമാണ് നാടകം അവതരിപ്പിക്കുന്നത്. കാടിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് നാടകത്തിന്റെ കാതൽ.

1969-ൽ ഹൈസ്നം കനൈയ്യ ലാലും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ ഹെയ്സ്നം സാബിത്രിയും ചേർന്ന് സ്ഥാപിച്ച മണിപ്പൂർ കലാക്ഷേത്ര പ്രധാനമായും സംഭാഷണ കേന്ദ്രീകൃതമല്ലാത്ത പ്രത്യേക നാടക ശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടിച്ചമർത്തലിന്റെയും ചെറുത്തു നിൽപ്പിന്റെയും തീവ്ര യാഥാർത്ഥ്യങ്ങളെയാണ് നാടകം അരങ്ങിലെത്തിക്കുന്നത്. മാറുന്ന കാലാവസ്ഥ വ്യതിയാനത്തിൻ്റെ ഇരകളുടെ പലായനം കാതോർക്കാൻ അധികം ദൂരം വേണ്ട എന്ന നഗ്ന സത്യം നേരാകുന്ന കാലത്ത് ഈ സംഗീതജ്ഞൻ്റെ വാക്കുകൾക്ക് കാടു പോലെ തന്നെ വന്യമാകുന്നു.



Author
Citizen Journalist

Goutham prakash

No description...

You May Also Like