പഴങ്ങളുടെ മറവില്‍ ലഹരികടത്ത്:അന്വേഷണം കൊച്ചിയടക്കമുളള തുറമുഖങ്ങളിലേക്ക്, വിവിധ കപ്പലുകളില്‍ ചരക്കെത്തി-ഡിആര്‍ഐ.

പഴവര്‍ഗങ്ങളുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് കടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് ഡിആര്‍യില്‍ നിന്ന് ലഭിക്കുന്ന വിവരം

: പഴവര്‍ഗങ്ങളുടെ മറവില്‍ രാജ്യത്തേക്ക് വന്‍ തോതില്‍ ലഹരി മരുന്ന് കടത്തിയ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്നാണ് ഡിആര്‍യില്‍ നിന്ന് ലഭിക്കുന്ന വിവരം.ലഹരി മരുന്നുമായി കണ്ടെയ്നര്‍ പിടിയിലാവും മുന്‍പ് സൗത്ത് ആഫ്രിക്കയിലുള്ള മലയാളി കച്ചവട‍ക്കാരന്‍ മന്‍സുര്‍ തച്ചംപറമ്ബില്‍ തന്നോട് ഫോണില്‍ സംസാരിച്ചെന്നാണ് അറസ്റ്റിലായ വിജിന്‍ വര്‍ഗീസ് ഡിആര്‍ഐയ്ക്ക് മൊഴി നല്‍കിയിരിക്കുന്നത്. രാഹുല്‍ എന്നയാള്‍ ലോഡ് കൊണ്ടുപോവുമെന്നാണ് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. ഇയാളെക്കുറിച്ച്‌ അന്വേഷണം നടക്കുന്നുണ്ട്.

എന്നാല്‍ അമര്‍ പട്ടേല്‍ എന്നയാളാണ് ലഹരി മരുന്ന് കടത്തിയതെന്ന വാദത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് മന്‍സൂര്‍. താന്‍ സ്ഥലത്തില്ലാത്തപ്പോള്‍ അമര്‍ പട്ടേല്‍ കള്ളക്കടത്ത് നടത്തിയെന്നാണ് വെളിപ്പെടുത്തിയത്. ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.മന്‍സൂറിനെ ഉടന്‍ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഹാജരായില്ലെങ്കില്‍ നിയമപടികള്‍ സ്വീകരിക്കും.കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദേശ വിപണിയില്‍ 1476 കോടി വിലവരുന്ന ലഹരി മരുന്ന് ഡിആര്‍ഐ പിടികൂടിയത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like