M.l.a കെയറിൻ്റെ പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കമായി
- Posted on August 30, 2024
- News
- By Varsha Giri
- 287 Views
കൽപ്പറ്റ.
വയനാട് ജില്ലയിൽ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന് ( വ്യാഴാഴ്ച) മുട്ടിൽ WMO ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്നു. രജിസ്റ്റർ ചെയ്ത പത്തുവിദ്യാർത്ഥികളാണ് ആദ്യഘട്ടത്തിൽ അഡ്മിഷൻ നേടിയത്.
ടി.സിദീഖ് എം.എൽ.എ യുടെ എം.എൽ.കെയർ പദ്ധതിയുടെ ഭാഗമായി, മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നൂറുൽ ഇസ്ലാം സെൻ്റർ ഫോർ ഹയർ എജ്യുക്കേഷനും എംഎൽഎ കെയറും ചേർന്നാണ് ഈ സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്. പഠനോപകരണങ്ങൾ മാത്രമല്ല താമസം, ഭക്ഷണം എന്നിവയും തികച്ചും സൗജന്യമാണ്. ആർട്സ്, സയൻസ് വിഷയങ്ങൾ മാത്രമല്ല വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ, എൻജിനിയറിങ്ങ്,BBA, MBA ,മൾട്ടിമീഡിയ, ഏവിയേഷൻ, മാരിടൈം കോഴ്സുകളും പഠിക്കാനുള്ള സൗകര്യമുണ്ട്. ആയിരം കുട്ടികളിലേക്ക് പദ്ധതി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. Phd ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഗുണഭോക്താവ് ആകാവുന്നതാണ്. സെപ്തംബർ നാലിനാണ് കോഴ്സുകൾ ആരംഭിക്കുന്നത്. വരും വർഷവും പദ്ധതിയിലൂടെ സൗജന്യ വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിടുന്നു.
വയനാട്ടിന് കൈത്താങ്ങായി മറ്റ് പദ്ധതികൾക്ക് പുറമെ നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും എംഎൽഎ കെയറും സംയുക്തമായി നിരവധി വിദ്യാഭ്യാസ പാക്കേജുകളാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഭാഗമായി 10 -ൽ അധികം വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷൻ ഇന്ന് നേടി കഴിഞ്ഞു. അവരുടെ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി നൽകും. ഇനിയും അഡ്മിഷൻ നേടാൻ ആഗ്രാഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും.
വിദ്യാഭ്യാസത്തിലൂടെ വയനാട്ടിലെ യുവതയെ ശാക്തീകരിക്കാൻ സ്കോളർഷിപ്പുകൾ.
ഈ പാക്കേജിൻ്റെ ഭാഗമായി 1000 വിദ്യാർത്ഥികൾക്ക് നൂറുൽ ഇസ്ലാം എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള താഴെ പറയുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. ഉദ്ദേശിക്കുന്നു.
- നിംസ് എസ്എസ്എം കോളേജ്, രാജാക്കാട്, ഇടുക്കി (കോട്ടയം,എംജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)
- NICHE സർവകലാശാല, കന്യാകുമാരി, (ഡീംഡ് സർവ്വകലാശാല)
-നൂറുൽ ഇസ്ലാം കോളേജ് ഓഫ് ഡെന്റൽ സയൻസസ്, നെയ്യാറ്റിൻകര (കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)
-നിംസ് കോളേജ് ഓഫ് നഴ്സിംഗ്, നെയ്യാറ്റിൻകര (കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്)
- നൂറുൽ ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ്, കന്യാകുമാരി (മനോൻമണിയം സുന്ദർനാർ യൂണിവേഴ്‌സിറ്റി, തിരുനെൽവേലിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്നു)
- നൂറുൽ ഇസ്ലാം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കന്യാകുമാരി (ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തത്)
2. വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നവീകരണവും നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൻ്റെ സേവനവും
വയനാട് ഉരുൾപൊട്ടൽ ദുരന്തം കാര്യമായി ബാധിച്ച വയനാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രം നവീകരിച്ച് അവശ്യ സൗകര്യങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സംവിധാനങ്ങളും ലഭ്യമാക്കും. സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ശേഷി ഉറപ്പാക്കും. കുട്ടികൾക്കും പ്രദേശത്തെ മറ്റ് താമസക്കാർക്കും അവശ്യ മെഡിക്കൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകാൻ ഇത് ഉപകരിക്കും. ദുരിത ബാധിതരുടെ ആരോഗ്യ ജീവിതം സുരക്ഷിതമാക്കാൻ ഈ ഉദ്യമം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതൊരു പ്രകൃതി ദുരന്തം ഉണ്ടാകുമ്പോഴും അത്യാവശ്യം വേണ്ടി വരുന്ന ഒരു സേവനമാണ് അപകടം പറ്റിയവർക്കു വേണ്ട റീഹാബിലിറ്റേഷൻ. ഇതിനെ മുന്നിൽ കണ്ടുകൊണ്ടു വയനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തന്നെ തന്നെ നിംസ് സ്‌പെക്‌ട്രം ശിശുവികസന ഗവേഷണ കേന്ദ്രത്തിൻ്റെ ഒരു സബ്സെൻ്റർ സ്ഥാപിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. നിംസ് സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ മുൻ വിസിയും തിരുവനന്തപുരത്തെ ശിശു വികസന ഗവേഷണ കേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറുമായ ഡോ.എം.കെ.സി. നായരുടെ നേതൃത്വത്തിൽ ഈ കേന്ദ്രം, റീഹാബിലിറ്റേഷൻ വേണ്ടി വരുന്ന കുട്ടികൾക്കുള്ള തെറാപ്പികൾ, കൗൺസിലിംഗ്, പ്രത്യേക പരിചരണം, പ്രോത്സാഹനം എന്നിവ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
3. പെൻഷൻ പ്ലാനിന്റെ പരിധിയിൽ വയനാട്ടിലെ ഭിന്നശേഷി കുട്ടികളെയും ഉൾപ്പെടുത്തും.
കൂടുതൽ വിവരങ്ങൾക്ക്
8943352456
9946130462
സ്വന്തം ലേഖകൻ
