കോട്ടയം വള്ളം കളി ശനിയാഴ്ച

കൊവിഡ് കവര്‍ന്ന 2വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി വീണ്ടും ജലമേളയുടെ ആഘോഷത്തിമിര്‍പ്പിലേക്കെത്തുന്നു.

കൊവിഡ് കവര്‍ന്ന 2വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം താഴത്തങ്ങാടി വീണ്ടും ജലമേളയുടെ ആഘോഷത്തിമിര്‍പ്പിലേക്കെത്തുന്നു.

ശനിയാഴ്ച നടക്കുന്ന ചാമ്ബ്യന്‍സ് ബോട്ട് ലീഗ് ആന്‍ഡ്‌ ഗെയില്‍ കോട്ടയം മത്സര വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.

മീനച്ചിലാറ്റില്‍ നടക്കുന്ന വള്ളംകളിക്ക്‌ സിബിഎല്‍ വിഭാഗത്തിലെ 9 ചുണ്ടന്‍ വള്ളങ്ങളോടൊപ്പം, ഇരുട്ടുകുത്തി, വെപ്പ്‌, ചുരുളന്‍ വിഭാഗങ്ങളടക്കം 27 വള്ളങ്ങളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. വള്ളങ്ങളുടെ ട്രാക്ക്‌ ആന്‍ഡ് ഹീറ്റ്സ് നിര്‍ണയം ഞായറാഴ്ച നടന്നു. ക്യാപ്‌റ്റന്‍മാര്‍ക്ക്‌ ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി. വിവിധ ക്ലബുകളുടെ വള്ളങ്ങള്‍ താഴത്തങ്ങാടിയില്‍ പരിശീലനത്തിന്‌ എത്തിത്തുടങ്ങി.

കോട്ടയം വെസ്‌റ്റ്‌ ക്ലബ്‌, കോട്ടയം നഗരസഭ, ഡിടിപിസി, തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌ എന്നിവര്‍ ചേര്‍ന്നാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. 29ന് പകല്‍ 2 മുതല്‍ 5 വരെയാണ്‌ വള്ളംകളി. അനുബന്ധിച്ച്‌ കെ.വി ജോണ്‍ കൊച്ചേട്ട്‌ മെമ്മോറിയല്‍ ട്രോഫിക്ക്‌ വേണ്ടിയുള്ള വഞ്ചിപ്പാട്ട്‌ മത്സരം വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴിന്‌ നടക്കും. ചാമ്ബ്യന്‍സ് ബോട്ട് ലീഗും ഗെയില്‍ കോട്ടയം മത്സര വള്ളംകളിയും ഒരുമിച്ച്‌ നടക്കുന്നതിനാല്‍ ചുണ്ടന്‍ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങള്‍ക്കായിരിക്കും താഴത്തങ്ങാടി വേദിയാവുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like