കേന്ദ്രമന്ത്രി ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, അർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ അവലോകനം നടത്തി.

കേന്ദ്രമന്ത്രി  ജോർജ് കുര്യൻ കൊയിലാണ്ടി, പുതിയാപ്പ, അർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ അവലോകനം നടത്തി.

 തോട്ടപ്പള്ളി മത്സ്യബന്ധന ഗ്രാമം സന്ദർശിച്ചു 


01.01.2025

ബുധൻ


കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ  കൊയിലാണ്ടി, പുതിയാപ്പ, ആർത്തുങ്കൽ ഫിഷിംഗ് ഹാർബർ വികസന പ്രവർത്തനങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി. മോദി ഗവണ്മെന്റ് Climate Resilient Coastal Fishing Village ആയി തിരങ്ങെടുത്ത ആറു ഗ്രാമങ്ങളിൽ ഒന്നായ തോട്ടപ്പള്ളി ഗ്രാമവും അദ്ദേഹം സന്ദർശിച്ചു. ഡിസംബർ 31, 2024  ജനുവരി 1, 2025 തീയതികളിലായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മത്സ്യബന്ധന തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. 


കേരളത്തിലെ മത്സ്യബന്ധന മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതും  തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ലക്ഷ്യം വെച്ച് അഞ്ചു  പദ്ധതികൾക്ക് പ്രധാനമന്ത്രി  നരേന്ദ്രമോദി ജി 2024 ആഗസ്റ്റ് 30 ന് ഓൺലൈൻ വഴി തറക്കല്ലിട്ടിരുന്നു. അതിൽ 126.22 കോടിയുടെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പ്രകാരം നാല് പദ്ധതികളും, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് വഴി 161 കോടി രൂപ മുതൽമുടക്കുള്ള ഫിഷിങ് ഹാർബർ പദ്ധതിയും  ഉൾപ്പെടുന്നു. ഇതുവഴി 1,47,522 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. അതുകൂടാതെ രണ്ടുലക്ഷത്തില്പരം പുതിയ തൊഴിലുകൾ അനുബന്ധ മേഖലകളിലും സൃഷ്ടിക്കപ്പെടും. 


കോഴിക്കോട് ജില്ലയിലെ പുത്തിയാപ്പ ഹാർബർ നവീകരണവും  ആധുനികവൽകരണത്തിനുമായി  ₹16.06 കോടി രൂപയാണ് ചെലവ് അനുവദിച്ചിരിക്കുന്നത്. 24500 മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതിയിൽ കേന്ദ്ര വിഹിതം 9.63 കോടി രൂപയാണ്. കോഴിക്കോട് ജില്ലയിലെ തന്നെ  കൊയിലാണ്ടി ഹാർബർ നവീകരണവും  ആധുനികവൽകരണത്തിനുമായി  ₹20.90 കോടി. ഏകദേശം 20400 മത്സ്യത്തൊഴിലാളികൾക്ക് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കും. ഇതിൽ കേന്ദ്രവിഹിതം 12.54 കോടി രൂപയാണ്. 


ഫിഷറീസ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് ഫണ്ടിൽ (FIDF) ഉൾപ്പെടുത്തി നരേന്ദ്രമോദി സർക്കാർ അർത്തുങ്കൽ തുറമുഖം വികസിപ്പിക്കുന്നതിന് വേണ്ടി 150.73 കോടി രൂപ അനുവദിച്ചിരുന്നു. ₹161.00 കോടി  മുതൽമുടക്കുള്ള  ഈ പദ്ധതി പൂർത്തിയാകുന്നതോടു കൂടി ഒരു വർഷത്തിൽ ഏകദേശം 9525 ടൺ മത്സ്യത്തിന്റെ ക്രയവിക്രയം നടക്കും എന്ന് പ്രതീകിഷിക്കുന്നു.  പദ്ധതി നിർവ്വഹണവുമായി 

ബന്ധപ്പെട്ട്  മത്സ്യത്തൊഴിലാളികളുടെ  ഭാഗത്തു നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾ കേൾക്കുന്നതിനായി  ഹാർബറുമായി ബന്ധപ്പെട്ട ഉന്നതല ഉദ്യോഗസ്ഥ പ്രതിനിധികൾ ഉടൻതന്നെ തുറമുഖം സന്ദർശിക്കുന്നതായിരിക്കുമെന്നു കേന്ദ്രമന്ത്രി ഉറപ്പു നൽകി. 


തീരദേശ മത്സ്യഗ്രാമങ്ങളെ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്ന തരത്തിൽ എല്ലാ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി വികസിപ്പിക്കുന്നതിനായി PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണ് Climate Resilient Coastal Fishing Village. കേന്ദ്ര സർക്കാർ PMMSY ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ആയതിന്റെ വിവിധ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ 6 മത്സ്യഗ്രാമങ്ങളെയും പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുളളത്. 100% കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മത്സ്യഗ്രാമത്തിലേയും മത്സ്യത്തൊഴിലാളികൾക്ക് അനുഗുണമാകുന്ന തരത്തിൽ വരുമാനദായക പദ്ധതികളും,മത്സ്യ ഗ്രാമത്തിലെ പൊതുവായ അടിസ്ഥാന വികസന പ്രവർത്തനങ്ങളുമാണ് ഈ പദ്ധതി വഴി നടപ്പിലാക്കുന്നത്. കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുളള 6 മത്സ്യഗ്രാമങ്ങളിൽ ഒന്നാണ് തോട്ടപ്പളളി മത്സ്യഗ്രാമം.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ പുറക്കാട് പഞ്ചായത്തിലെ 9, 10, 12  വാർഡുകൾ ഉൾപ്പെടുന്നതാണ് തോട്ടപ്പളളി മത്സ്യഗ്രാമം. ഈ മത്സ്യഗ്രാമത്തിലുളള  ഭൂരിഭാഗം മത്സ്യതൊഴിലാളികളും പൂർണ്ണമായും പരമ്പരാഗത മത്സ്യബന്ധനത്തേയും, മത്സ്യ അനുബന്ധ തൊഴിലിനേയും ആശ്രയിച്ച് ജീവിക്കുന്നവരാണ്. 


ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി എം.എ, ഫിഷറീസ്  ഉത്തരമേഖല ജോയന്റ് ഡയറക്ടര്‍ സുധീര്‍ കിഷന്‍ വി.കെ.,ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് പി, അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍.വി, കാനത്തില്‍ ജമീല എംഎല്‍എ, ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ എന്നിവർ ഹാർബറുകൾ മന്ത്രിയോടൊപ്പം സന്ദർശിച്ചു. ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ  എം വി ഗോപകുമാർ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പം തോട്ടപ്പള്ളി സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.



സി.ഡി. സുനീഷ്.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like