അമീബിക് മസ്തിഷ്‌ക ജ്വരം; വിദേശത്തുനിന്ന് കേരളത്തിലേക്ക് മരുന്നെത്തിക്കും

ജര്‍മനിയില്‍ നിന്നാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡോക്ടര്‍ ഷംസീര്‍ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് മരുന്നെത്തിക്കും. ജര്‍മനിയില്‍ നിന്നാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം ഡോക്ടര്‍ ഷംസീര്‍ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും.

കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളിലുമെത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് കഴിഞ്ഞദിവസം ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉടനടി മരുന്ന് എത്തിക്കാനുള്ള തീരുമാനം.


                                                                                               സ്വന്തം ലേഖിക

Author
Journalist

Arpana S Prasad

No description...

You May Also Like