ആനയെഴുന്നെള്ളിപ്പിലെ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി സ്റ്റേ.
- Posted on December 19, 2024
- News
- By Goutham prakash
- 250 Views
പൂര പ്രേമികൾക്കും ദേവസ്വങ്ങൾക്കും
ആശ്വാസം.
ഹൈക്കോടതി മാർഗ്ഗ നിർദേശങ്ങളെ തുടർന്ന്
വലിയ വിവാദവും പ്രക്ഷോഭവും തുടങ്ങിയ
സാഹചര്യത്തിന് താത്‌ലാക്കാലികആശ്വാസം.
ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്റ്റേ
നല്‍കിയതില്‍ സന്തോഷമുണ്ടെന്നുംഇത്
പൂരപ്രേമികളുടെ വിജയമാണെന്നും
തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍
പറഞ്ഞു. പൂരപ്രേമികളായ
ജനങ്ങളുടെവികാരമാണ് സുപ്രീം കോടതി
മനസിലാക്കിയതെന്നും ഇത് ദേവസ്വങ്ങളുടെ
മാത്രം പ്രശ്നമല്ലെന്നും വാദ്യകലാകാരന്മാര്‍
മുതല്‍ബലൂണ്‍ കച്ചവടക്കാരെ വരെ
ബാധിക്കുന്ന പ്രശ്നമായിരുന്നുവെന്നും ഗിരീഷ്
കുമാര്‍ പറഞ്ഞു.
സി.ഡി. സുനീഷ്.
