ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു
- Posted on March 05, 2023
- News
- By Goutham prakash
- 293 Views
പൊങ്കാല ദിനമായ മാർച്ച് 07 ചൊവ്വാഴ്ച പുലർച്ചെ 02: 27ന് വൈക്കത്ത് നിന്ന് പുറപ്പെട്ട് രാവിലെ 06: 30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ പൊങ്കാലക്ക് ശേഷം വൈകിട്ട് 03:30ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 07: 25ന് വൈക്കത്ത് എത്തിച്ചേരുംവിധമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കടുത്തുരുത്തി: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ മാർച്ച് 07 ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിന് വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.ക്ഷേത്ര നഗരമായ വൈക്കത്തിൻെറ പ്രാധാന്യവും ആറ്റുകാൽ പൊങ്കാലക്ക് പോകുന്ന ഭക്തജനങ്ങളുടെ തിരക്കും കണക്കിലെടുത്താണ് ദക്ഷിണ റയിൽവേ ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പൊങ്കാല ദിനമായ മാർച്ച് 07 ചൊവ്വാഴ്ച പുലർച്ചെ 02: 27ന് വൈക്കത്ത് നിന്ന് പുറപ്പെട്ട് രാവിലെ 06: 30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ട്രെയിൻ പൊങ്കാലക്ക് ശേഷം വൈകിട്ട് 03:30ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 07: 25ന് വൈക്കത്ത് എത്തിച്ചേരുംവിധമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

എറണാകുളം ജംഗ്ഷൻ തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ സമയക്രമം
എറണാകുളം ജംഗ്ഷൻ പുലർച്ചെ 01: 45
വൈക്കം റോഡ് പുലർച്ചെ 02:27
കൊല്ലം പുലർച്ചെ 04:40
വർക്കല ശിവഗിരി രാവിലെ 05:11
തിരുവനന്തപുരം രാവിലെ 06:30
തിരുവനന്തപുരം സെൻട്രൽ എറണാകുളം ജംഗ്ഷൻ സ്പെഷ്യൽ സമയക്രമം
തിരുവനന്തപുരം സെൻട്രൽ വൈകിട്ട് 03:30(15:30)
വർക്കല ശിവഗിരി വൈകീട്ട് 04:25(16:25)
കൊല്ലം വൈകിട്ട് 05:10(17:10)
കോട്ടയം വൈകിട്ട് 06:57(18:57)
വൈക്കം റോഡ് രാത്രി 07:25(19:25)
എറണാകുളം ജംഗ്ഷൻ രാത്രി 08:15(20:15)


അനുമോദിച്ചു
കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ആറ്റുകാൽ പൊങ്കാല സ്പെഷ്യൽ ട്രെയിൻ സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രാലയത്തെയും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതരെയും വൈക്കം റോഡ് യൂസേഴ്സ് ഫോറം അഭിനന്ദിച്ചു. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിപ്പിക്കുവാൻ ആവശ്യമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും യോഗത്തിൽ അനുമോദിച്ചു
