ഹാഥ്റസിൽ രാഹുൽഗാന്ധി; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായം ഉറപ്പാക്കും
- Posted on July 05, 2024
- News
- By Arpana S Prasad
- 297 Views
വീഴ്ചവന്നത് എങ്ങനെയാണെന്ന് കണ്ടെത്തുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുൽ കുടുംബങ്ങൾക്ക് ഉറപ്പുനൽകി
ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന മനുഷ്യക്കുരുതിയിൽ സ്ഥലം സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എത്തി. സത്സംഗത്തിൽ വൻ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. ഇന്ന് അദ്ദേഹം അലിഗഢ് സന്ദർശിച്ച് ദുരിതബാധിതരായ ചില കുടുംബങ്ങളെ കണ്ടു.
സാധ്യമായ എല്ലാ വഴിയിലും തങ്ങളെ സഹായിക്കുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായി ഇരകളുടെ കുടുംബം പ്രതികരിച്ചു. വീഴ്ചവന്നത് എങ്ങനെയാണെന്ന് കണ്ടെത്തുമെന്നും അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുൽ കുടുംബങ്ങൾക്ക് ഉറപ്പുനൽകി.
