Sfo ടെക്നോളജീസ് വളരുന്നു അഭിമാനത്തോടെ
- Posted on August 04, 2025
- News
- By Goutham prakash
- 95 Views
സ്വന്തം ലേഖകൻ.
വലിയ ഇന്ത്യൻ ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിംഗ് കമ്പനി എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിൽനിന്നും ഏറ്റവും കൂടുതൽ ഇലക്ട്രോണിക് കയറ്റുമതി നടത്തുന്ന സ്ഥാപനം കൂടിയാണ് തിരുവനന്തപുരത്തും കളമശ്ശേരിയിലും കാക്കനാട്ടും പ്രവർത്തിക്കുന്ന SFO ടെക്നോളജീസ്. 3760 കോടി വിറ്റുവരവുള്ള ഒരു ഇന്ത്യൻ (കേരള) കമ്പനി. ലോകോത്തര വിമാനങ്ങളിലും മൊബൈൽഫോണുകളിലും ഉപയോഗിക്കുന്ന പ്രധാന ഭാഗങ്ങൾ കേരളത്തിൽ ഇവർ ഉൽപ്പാദിപ്പിക്കുന്നു. ലോകോത്തര കമ്പനികളുടെ സ്കാനിംഗ് മെഷീനുകൾ കാക്കനാട്ടിലെ കമ്പനിയിൽ ഉൽപ്പാദിപ്പിച്ച് സോഫ്റ്റ്വെയറും ലോഗോയും ഉറപ്പിക്കാൻ വിദേശത്ത് പോയി തിരിച്ചു ഇന്ത്യൻ വിപണിയിലക്ക് വരുന്നു. ലോകപ്രശസ്ത പ്രതിരോധ,ബഹിരാകാശ കമ്പനികൾക്കായി റഡാറുകളും കണക്ടേഴ്സും തിരുവനന്തപുരത്തെ ഫാക്ടറിയിൽ നിർമ്മിക്കുന്നു. ഒമ്പതിനായിരത്തിലധികം പേർ നെസ്റ്റിൽ ജോലിചെയ്യുന്നു. ഐ ടിഐ, ഡിപ്പമോ, എഞ്ചിനിയറിംഗ് ബിരുദധാരികളും പിഎച്ച്ഡിക്കാരുമായ 6000 ത്തിലധികം മലയാളികൾ ഇക്കൂട്ടത്തിലുണ്ട്.
നിക്ഷേപസംഗമത്തിൽ പുതിയ പദ്ധതികൾ നെസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പിസിബി നിർമ്മാണപ്ലാന്റ് ഉൾപ്പെടെയുള പദ്ധതികൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകും. 30 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഒരുദിവസംപോലും തൊഴിൽ തടസ്സപ്പെട്ടില്ലെന്ന് ജഹാംഗീർ അഭിമാനത്തോടെ പറയുന്നു . മൂന്നുവർഷംകൊണ്ട് 6000 കോടി വിറ്റുവരവുള്ള സ്ഥാപനമായി നെസ്‌ററ് വളനാണ് ലക്ഷ്യം വെക്കുന്നത്.
