തിലാപ്പിയ കൃഷിയെ സഹായിക്കാനുള്ള വാക്സിനുമായി കുസാറ്റ് ഗവേഷകൻ തായ്‌വാനിൽ.





കൊച്ചി:


 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് മറൈൻ സയൻസസിലെ മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വകുപ്പിലെ ഗവേഷണവിദ്യാർത്ഥിയായ റിഥം ഗുഹ, തായ്വാനിലെ നാഷണൽ പിംഗ്ടംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സയൻറിഫിക് എക്സ്ചേഞ്ച് ഗവേഷണവിദ്യാർത്ഥിയായി ചേർന്നു. തിലാപ്പിയയിലും ഹൈബ്രിഡ് ഗ്രൂപ്പുകളിലും സ്ട്രെപ്‌റ്റോകോക്കസ്‌പിനെതിരായ വാക്‌സിൻ വികസിപ്പിക്കുന്നതിനെക്കുറിച്ച് നിലവിലുള്ള ഇൻഡോ-തായ്‌വാൻ ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് റിഥം തായ്‌വാനിൽ ഉള്ളത്


ജലജീവികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിവ് നേടാനും വാക്‌സിനേഷൻ മേഖലയിലെ തൻറെ ശാസ്ത്രീയവൈദഗ്ധ്യവും വർധിപ്പിക്കാനുളള അവസരമായാണ് റിഥം ഇതിനെ കാണുന്നത്.


കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.പുന്നടത്ത് പ്രീതത്തിൻറെ കീഴിൽ ഗവേഷകവിദ്യാർത്ഥിയാണ് റിഥം. മത്സ്യകൃഷിയെ പരിപോഷിപ്പിക്കുന്നതിന് മത്സ്യവാക്സിനേഷൻ പോലുള്ള പ്രതിരോധമരുന്നുകൾ വികസിപ്പിക്കുന്ന ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പ്രൊഫ.ഷി ചു ചെൻ, ഡോ. ഓംകാർ വിജയ് ബ്യാഡ്‌ഗി എന്നിവരാണ് തായ്‌വാനിൽ റിഥത്തിന്റെ ഗവേഷണസംഘത്തിലുള്ളത്.

                                             സി.ഡി.സുനീഷ്.

Author

Varsha Giri

No description...

You May Also Like