കൽപ്പറ്റ ബൈപാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് പുഷ് പോത്സവത്തിൽ പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ തുടങ്ങി. ഒരു മാസത്തോളം ദിവസവും വിവിധ കലാപരിപാടികൾ ഉണ്ടാകും. ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ഈ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.
- Posted on December 02, 2024
- News
- By Goutham prakash
- 249 Views
വയനാട് ടൂറിസം മേഖലയിൽ ഉരുൾപൊട്ടൽ
ദുരന്തത്തിന് ശേഷമുണ്ടായ പ്രതിസന്ധി
പ്രാദേശിക കലാകാരൻമാരെയും
സാരമായിബാധിച്ചിരുന്നു.
ഈ പ്രശ്നം മറികടക്കാനായാണ് കൽപ്പറ്റയിൽ
നടക്കുന്ന വയനാട് പുഷ്‌പോത്സവത്തിൽ
ഡിസംബർ 31 വരെ എല്ലാ ദിവസവും
വൈകുന്നേരങ്ങളിൽ വയനാട്ടിലെ
കലാകാരൻമാരുടെ പരിപാടികൾ
ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യ ദിനം
ചെമ്പ്ര മ്യുസിക്ബാന്റിന്റേതായിരുന്നു
സംഗീത വിരുന്ന് .
അമ്പതിനായിരം ചതുരശ്ര അടി
വിസ്തീർണ്ണത്തിൽ ഒരു ലക്ഷത്തിലധികം
വ്യത്യ സ്ത പൂച്ചെടികളുമായി നടത്തുന്ന
വയനാട്പുഷ് പോത്സവത്തിൽ
അമ്യുസ്മെന്റ് പാർക്കും, ഫുഡ് കോർട്ടും
സജീവമായി . കൺസ്യൂമർ സ്റ്റാളുകൾ
കഴിഞ്ഞ ദിവസംപ്രവർത്തനം തുടങ്ങിയിരുന്നു.
