സമേതിയിൽ ഇനി കർഷകർക്കും പരിശീലന പരിപാടികൾ നടത്തും: കൃഷി മന്ത്രി പി. പ്രസാദ്
- Posted on February 14, 2025
- News
- By Goutham prakash
- 312 Views
തിരുവനന്തപുരം: വരും നാളുകളിൽ കർഷകർക്കും വിവിധ പരിശീലനങ്ങൾ നൽകുന്നതിനുള്ള കേന്ദ്രമായി സമേതിയെ മാറ്റുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാർഷിക മേഖലയിലെ ഒരു സെന്റർ ഓഫ് എക്സല്ലെൻസ് എന്ന തരത്തിൽ രൂപം കൊടുത്തിട്ടുള്ള സ്ഥാപനമാണ് സമേതിയെന്ന് (സ്റ്റേറ്റ് അഗ്രികൾച്ചർ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. ഓരോ വർഷവും 50-ൽ അധികം പരിശീല പരിപാടികളിലൂട 2000-ത്തിലേറെ ഉദ്യോഗസ്ഥർക്ക് എല്ലാ വർഷവും പരിശീലനം നൽകിവരുന്ന സമേതി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ജൈവ കൃഷി പദ്ധതിയുടെ പി.ജി.എസ്. സർട്ടിഫിക്കേഷൻ റീജിയണൽ കൗൺസിൽ ആയും പ്രവർത്തിക്കുന്നെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം 590 ക്ലസ്റ്ററുകൾക്ക് പി.ജി.എസ്. സർട്ടിഫിക്കേഷൻ നൽകാൻ പ്രസ്തുത സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ച് കർഷകർക്കുള്ള പരിശീന പരിപാടികൾ സംഘടിപ്പിക്കുന്നതും സമേതി തന്നെയാണ് മന്ത്രി കൂട്ടിച്ചേർത്തു. കൃഷി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പിജി ഡിപ്ലോമ കോഴ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽതുമായി (NIPHM) ബന്ധപ്പെട്ട് നടപ്പിലാക്കുന്നതിന്റെ ചുമതലയും സമേതി നിർവ്വഹിക്കുന്നുണ്ട് മന്ത്രി പറഞ്ഞു. ചേലക്കര എം.എൽ.എ. . യു. ആർ. പ്രദീപ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സി.ഡി. സുനീഷ്.
