തത്സമയ  പ്രക്ഷേപണത്തിലെ തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനുള്ള നിർമിതബുദ്ധി അധിഷ്ഠിത പ്രതിവിധികൾ Waves 2025 ൽ അവതരിപ്പിക്കും.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയം,ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷനുമായി (ICEA) സഹകരിച്ച് 'ട്രൂത്ത് ടെൽ ഹാക്കത്തോൺ ചലഞ്ച് 'പ്രഖ്യാപിച്ചു. 2025 ലെ പ്രഥമ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുടെ (WAVES) ഭാഗമായ ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിന്റെ (CIC) സീസൺ 1 ന് അനുബന്ധമായാണ് ഹാക്കത്തോൺ സംഘടിപ്പിച്ചിരിക്കുന്നത് . തത്സമയ പ്രക്ഷേപണത്തിലുണ്ടാകുന്ന തെറ്റായ വിവരങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നിർമിതബുദ്ധി അധിഷ്ഠിത പ്രതിവിധികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്  ഈ   മത്സരം.


തട്ടിപ്പുകളെ  ഹാക്ക് ചെയ്യുന്നു (Hacking the Hoax)


ഇന്നത്തെ വേഗതയേറിയ മാധ്യമ അന്തരീക്ഷത്തിൽ തെറ്റായ വിവരങ്ങൾ, പ്രത്യേകിച്ച് തത്സമയ പ്രക്ഷേപണ സമയത്ത് വേഗത്തിൽ വ്യാപിക്കുന്നു. തെറ്റായ വിവരങ്ങൾ തത്സമയം കണ്ടെത്തുക എന്ന വെല്ലുവിളി, പ്രക്ഷേപകർക്കും പത്രപ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ നിർണായകമാണ്.


10 ലക്ഷം രൂപ സമ്മാനത്തുകയുള്ളതാണ് ഈ ഹാക്കത്തോൺ. തെറ്റായ വിവരങ്ങൾ തത്സമയം കണ്ടെത്തുന്നതിനും വസ്തുതാ പരിശോധനയ്ക്കുമായി AI-അധിഷ്ഠിത പ്രതിവിധികൾ സൃഷ്ടിക്കാൻ ഡെവലപ്പർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, മാധ്യമ പ്രൊഫഷണലുകൾ എന്നിവർക്ക് ഇതിലൂടെ അവസരമുണ്ട് . വിജയികളായ ടീമുകൾക്ക് പ്രമുഖ ടെക് പ്രൊഫഷണലുകളിൽ നിന്ന് , ക്യാഷ് പ്രൈസുകൾ, മെന്റർഷിപ്പ് അവസരങ്ങൾ, ഇൻകുബേഷൻ പിന്തുണ എന്നിവ ലഭിക്കും.


ആഗോളതലത്തിൽ 5,600-ലധികം രജിസ്ട്രേഷനുകൾ ഇന്നുവരെ ലഭിച്ചു; സ്ത്രീകളുടെ 36% പങ്കാളിത്തം ഉൾപ്പെടെ,ഇത് ഹാക്കത്തണിനോടുള്ള താല്പര്യം പ്രകടമാക്കുന്നു


പ്രധാന ലക്ഷ്യങ്ങൾ:


* പ്രക്ഷേപണങ്ങളിലെ  തെറ്റായ വിവരങ്ങൾ തത്സമയം കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനുമായി AI- അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക.


•മാധ്യമ രംഗത്ത് വിശ്വാസ്യതയും സുതാര്യതയും വർദ്ധിപ്പിക്കുക.


•വാർത്ത റിപ്പോർട്ടിംഗിൽ നിർമിതബുദ്ധിയുടെ ധാർമ്മിക ഉപയോഗം പ്രോത്സാഹിപ്പിക്കുക.


ഹാക്കത്തോൺ ഘട്ടങ്ങളും പ്രധാന തീയതികളും:


 


ആദ്യരൂപം സമർപ്പിക്കാനുള്ള  അവസാന തീയതി: 2025 ഫെബ്രുവരി 21


അന്തിമ അവതരണങ്ങൾ: 2025 മാർച്ച് അവസാനം


വിജയികളുടെ പ്രദർശനം: WAVES ഉച്ചകോടി 2025 



പങ്കെടുക്കുന്നതിനുള്ള വിശദാംശങ്ങൾക്കും രജിസ്ട്രേഷനും : https://icea.org.in/truthtell/ സന്ദർശിക്കുക


പിന്തുണയ്ക്കുന്ന പങ്കാളികൾ


ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY), ഇന്ത്യഎഐ മിഷൻ, ഡാറ്റലീഡ്സ് (DataLEADS) എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികളാണ് ഹാക്കത്തോണിനെ പിന്തുണയ്ക്കുന്നത്; മാധ്യമ സാങ്കേതികവിദ്യയിൽ നൂതനാശയം വളർത്തുന്നതിനും പ്രക്ഷേപണ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള ഐസിഇഎയുടെ പ്രതിജ്ഞാബദ്ധതയെ ഇത് എടുത്തു കാണിക്കുന്നു


ഐസിഇഎയെക്കുറിച്ച്


രാജ്യത്തെ മൊബൈൽ, ഇലക്ട്രോണിക്സ് മേഖലയെ പ്രതിനിധീകരിക്കുന്ന ഉന്നത വ്യവസായ സ്ഥാപനമാണ് ഇന്ത്യ സെല്ലുലാർ & ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ).ഇന്ത്യയുടെ ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് നൂതനാശയം , നയപരമായ നിർദേശങ്ങൾ , ആഗോള സഹകരണം എന്നിവയ്ക്ക് ഈ സ്ഥാപനം നേതൃത്വം നൽകുന്നു.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like