മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച ‘സമാഗ’മിന്റെ ഗ്രാൻഡ് ഫിനാലെയ്ക്കു സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം ആതിഥേയത്വം വഹിക്കും.

സി.ഡി. സുനീഷ്

ന്യൂ ഡൽഹി : കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം 2024 ഒക്ടോബർ 25നു ന്യൂഡൽഹിയിലെ ആകാശവാണി സമുച്ചയത്തിലെ രംഗ് ഭവൻ ഓഡിറ്റോറിയത്തിൽ ‘സമാഗം’ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാരുടെ അന്തസ്സും ബഹുമാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് മന്ത്രാലയം സംഘടിപ്പിച്ച ഒരുമാസത്തെ പ്രവർത്തനങ്ങളുടെ പരമ്പരയുടെ സമാപനം അടയാളപ്പെടുത്തുന്നതാണ് ഈ പരിപാടി.

കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സഹമന്ത്രിമാരായ  രാംദാസ്  അഠാവലെ  ,  ബി എൽ വർമ, നിതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ എന്നിവരും പങ്കെടുക്കും. നയപരമായ ഇടപെടലുകൾ, സാമൂഹ്യപങ്കാളിത്തം, പൊതുജനസമ്പർക്കം എന്നിവയിലൂടെ ഉണ്ടായ ഗുണപരമായ സ്വാധീനം ഉയർത്തിക്കാട്ടി ഈ ശ്രമങ്ങളുടെ ഫലങ്ങൾ ഗ്രാൻഡ് ഫിനാലെ പ്രദർശിപ്പിക്കും.

കഴിഞ്ഞ ഒരുമാസമായി മന്ത്രാലയം, വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും പൊതുപങ്കാളികളുമായും സഹകരിച്ച് മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികൾ നടപ്പിലാക്കി. ഈ പരിപാടികൾ അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉൾച്ചേർക്കൽ വർധിപ്പിക്കുന്നതിനും അവശ്യസേവനങ്ങളിലേക്കു പ്രവേശനം നൽകുന്നതിനും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പൊതുജന അവബോധം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തോടുള്ള മന്ത്രാലയത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണു ‘സമാഗം’. നൂതനപരിപാടികൾ, പങ്കാളികളുമായുള്ള സഹകരണശ്രമങ്ങൾ, പ്രായമായവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി രൂപകൽപ്പനചെയ്ത നയപരമായ ചട്ടക്കൂടുകൾ എന്നിവയിലൂടെ, മുതിർന്ന പൗരന്മാർക്കു പിന്തുണ നൽകുക മാത്രമല്ല, സമൂഹത്തിലെ മൂല്യവത്തായ അംഗങ്ങളായി അവർ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം അക്ഷീണം പ്രയത്നിച്ചു.

ആരോഗ്യം, സാമ്പത്തിക സുരക്ഷ, സാമൂഹ്യ ഇടപെടൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഭാവിലക്ഷ്യങ്ങളെ ശക്തിപ്പെടുത്താനുള്ള വേദികൂടിയായി ഈ പരിപാടി വർത്തിക്കും. സമൂഹത്തിനു മുതിർന്ന പൗരന്മാർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിലൂടെ, വയോധികർക്കു കൂടുതൽ സമഗ്രവും അനുകമ്പയുള്ളതും സുരക്ഷിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള വലിയ സാമൂഹിക ഉത്തരവാദിത്വത്തെ പ്രചോദിപ്പിക്കുക എന്നതാണു ‘സമാഗം’ ലക്ഷ്യമിടുന്നത്.


Author
Citizen Journalist

Goutham prakash

No description...

You May Also Like