അപൂർവ്വ സസ്യങ്ങളുടെ തോഴനായ സലീം പിച്ചന് നാട്ടു ശാസ്ത്ര പുരസ്കാരം
- Posted on July 31, 2021
- News
- By Deepa Shaji Pulpally
- 644 Views
സലീമിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ് മധ്യ ഭാരതത്തിലും, ഡക്കാൻ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും, പാവട്ടയുടെയും സസ്യ കുടുംബത്തെ വയനാട്ടിൽ കണ്ടെത്തിയത്
കാട് കയറി അപൂർവ സസ്യങ്ങളെ തിരഞ്ഞുപിടിച്ച് അവയുടെ ശാസ്ത്രീയ നാമം, ഔഷധഗുണം എന്നിവ വേഗം തിരിച്ചറിയാൻ വയനാട് പുത്തൂർ വയൽ ഡോ.എം. എസ് സ്വാമിനാഥൻ ഗവേഷണകേന്ദ്രത്തിലെ ജീവനക്കാരനായ സലിം പിച്ചന് എളുപ്പം കഴിയും.
2012- ലെ കേരള സർക്കാരിന്റെ വനമിത്ര അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലെ, പ്രാധാന്യമർഹിക്കുന്ന വയനാടൻ മലനിരകളിലുള്ള സസ്യ സമ്പത്തിനെക്കുറിച്ച് സലിം പഠനം നടത്തിയിട്ടുണ്ട്. ഈ കണ്ടു പിടുത്തതോടനുബന്ധിച്ചാണ് വയനാടൻ ജൈവവൈവിധ്യങ്ങളുടെ തോഴനായ സലിം പിച്ചന് നാട്ടു ശാസ്ത്ര അവാർഡ് നൽകി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ആദരിക്കുന്നത്.
കൂടാതെ 1,700-ൽ പരം സസ്യങ്ങൾ കണ്ടെത്തുന്നതിനും, അതിനെ കുറിച്ച് ജനങ്ങളിലെത്തിക്കുന്നതിന് വനംവകുപ്പിന് കൂടെ പ്രവർത്തനം നടത്തുകയും ചെയ്തു. വയനാടൻ മണ്ണിൽനിന്നും അത്യപൂർവ്വമായ ഇരപിടിയൻ സസ്യത്തെ കണ്ടെത്തിയതിലും, അതിനുപുറമേ ഓർക്കിഡ് കുടുംബത്തിൽ നിന്നും പുതിയ സസ്യത്തെ കണ്ടെത്തി ' ഡെൻഡ്രോബിയം അനീലി' എന്ന് നാമകരണം ചെയ്തതിലും സലീമിനെ പങ്ക് വളരെ വലുതാണ്.
സലീമിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ് മധ്യ ഭാരതത്തിലും, ഡക്കാൻ പീഠഭൂമിയിലും മാത്രം കണ്ടിരുന്ന സോമലതയുടെയും, പാവട്ടയുടെയും സസ്യ കുടുംബത്തെ വയനാട്ടിൽ കണ്ടെത്തിയത്. സലിമിനെ ശാസ്ത്രലോകം കൗതുകത്തോടെ എന്നും വീക്ഷിച്ചിരുന്ന കണ്ടുപിടുത്തമാണ് അത്യപൂർവ്വമായ ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളെ കണ്ടെത്തിയത്. വയനാട് ജില്ലയിലെ അത്തി മൂലയിൽ താമസിക്കുന്ന പിച്ചി മുഹമ്മദിനെയും കാപ്പൻ സൈനബയുടെയും മകനാണ്.
സലീമിന് യുവജനക്ഷേമ വകുപ്പ് 2015-ൽ സ്വാമി വിവേകാനന്ദ യുവ പ്രതിഭ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. പുതിയ സസ്യങ്ങളെ തേടിയുള്ള യാത്രക്കിടയിൽ കിട്ടിയ 120 - കാനന ഓർക്കിഡുകൾ അദ്ദേഹത്തിന്റെ വീട്ടു മുറ്റത്ത് പരിപാലിച്ചു പോരുന്നു. 12 -ൽ അധികം ഇനം സെറോപിജിയ സസ്യയിന ങ്ങൾ, വിവിധ ഇനം കുറിഞ്ഞികൾ, പേപ്പറോ മിയ ഇനത്തിലെ 7- ഇനം ജനിതക ശേഖരം, വംശനാശഭീഷണി നേരിടുന്ന 52- ഇനം സസ്യങ്ങളുടെ വിവരങ്ങളും സലീമിനെ അടുത്തുണ്ട്. അപൂർവ്വ ഇനം സസ്യങ്ങളെകുറിച്ച് 5- പുസ്തകങ്ങൾ രചിച്ച പ്രതിഭയാണ് സലിം പിച്ച.