ചെറുധാന്യങ്ങൾ ഒട്ടും ചെറുതല്ല.

തിരുവനന്തപുരം. ഒരാഴ്ച നീണ്ടു നില്ക്കുന്ന വണ്‍ വീക്ക് വണ്‍ ലാബ് പ്രോഗ്രാമിന്‍റെ ഭാഗമായി തിരുവനന്തപുരം എന്‍.ഐ.ഐ.എസ്.ടി യില്‍ നടക്കുന്ന സമ്മേളനത്തില്‍ ചെറുധാന്യങ്ങളില്‍ നിന്നുള്ള പുതിയ മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതിക വിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നുണ്ട്. ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവയും സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. മില്ലറ്റ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ചെറുധാന്യകൃഷിയേയും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളേയും കുറിച്ച് ചെറുകിട സംരംഭകര്‍ക്കും കൃഷിക്കാര്‍ക്കുമായി നടന്ന അവബോധ പരിപാടിയും കര്‍ഷക-സംരംഭക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
പ്രത്യേക ലേഖകൻ .