ഒറ്റക്കൊമ്പൻ,, ഉടനെ റിലീസാകും
- Posted on May 02, 2025
- Cinema
- By Goutham prakash
- 95 Views

സി.ഡി. സുനീഷ്.
ബിഗ് ബജറ്റ് ചിത്രം 'ഒറ്റക്കൊമ്പനി'ലെ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായതായി അറിയിച്ച് ബോളിവുഡ് താരം കബീര്‍ ദുഹാന്‍ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ കബീര്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാര്‍ക്കോയിലെ വില്ലന്‍ വേഷത്തിനു ശേഷം കബീര്‍ ദുഹാന്‍ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് കബീര്‍ ദുഹാന്‍ സിങ്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടി- വൈശാഖ് ചിത്രം ടര്‍ബോയിലൂടെയാണ്. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഒറ്റക്കൊമ്പന്‍' ഒരുങ്ങുന്നത്. സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.