കേരളത്തിന്റെ ആദ്യത്തെ സമഗ്ര ഡിസൈൻ ഫെസ്റ്റിവൽ

കൊച്ചി: കേരളത്തിന്റെ ആദ്യത്തെ സമഗ്ര ഡിസൈൻ ഫെസ്റ്റിവൽ ആയ ‘RENDER 2026’ വിജയകരമായി പൂർത്തിയായതായി BISCON Marketing Solutions Pvt. Ltd. അറിയിച്ചു. നാല് ദിവസങ്ങളിലായി നടന്ന മഹോത്സവം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും ക്രിയേറ്റീവ് പ്രൊഫഷണലുകൾക്കും കുടുംബങ്ങൾക്കും ഒരു അപൂർവ അനുഭവമായി മാറി.


ഡിസൈൻ, ക്രിയേറ്റിവിറ്റി, ഇൻഡസ്ട്രി, യുവത്വം എന്നിവയെ ഒന്നിച്ചു കൊണ്ടുവന്ന ഈ ഫെസ്റ്റിവൽ, കേരളത്തിലെ ഡിസൈൻ മേഖലയ്ക്ക് ഒരു പുതിയ ദിശ നിർദ്ദേശിക്കുന്ന വേദിയായി മാറിയതായി സംഘാടകർ വിലയിരുത്തി. വർക്ക്‌ഷോപ്പുകൾ, എക്സിബിഷനുകൾ, ലൈവ് ഡെമോകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ പങ്കെടുത്തവർക്കു പുതിയ അറിവുകളും അവസരങ്ങളും സമ്മാനിച്ചു.


ഈ വലിയ വിജയത്തിന് പിന്നിൽ നിന്ന എല്ലാ പങ്കാളികൾക്കും, സ്പോൺസർമാർക്കും, സഹകരിച്ച ബ്രാൻഡുകൾക്കും, മീഡിയ പങ്കാളികൾക്കും, സന്നദ്ധ പ്രവർത്തകർക്കും സംഘാടകർ നന്ദി അറിയിച്ചു. പ്രത്യേകിച്ച് വേദി ഒരുക്കി നൽകിയ Sacred Heart College (Autonomous), Thevara മാനേജ്മെന്റിന് ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി.


“ഇത് ഒരു പരിപാടിയുടെ വിജയമത്രമല്ല — കേരളത്തിൽ ഡിസൈൻ ചിന്തയും ക്രിയേറ്റീവ് സംസ്കാരവും ശക്തിപ്പെടുത്തുന്ന ഒരു പുതിയ തുടക്കമാണ്,” എന്ന് BISCON അധികൃതർ അറിയിച്ചു.


RENDER 2026ന്റെ വിജയം ഭാവിയിൽ കൂടുതൽ വിപുലമായ ഡിസൈൻ പ്ലാറ്റ്‌ഫോമുകൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ

Author
ChiefEditor

enmalayalam

No description...

You May Also Like